ഇതാ സഹീര്‍ ഖാന്റെ ലോകകപ്പ് ഇലവന്‍; ടീമില്‍ നാല് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും

By Web TeamFirst Published Feb 1, 2019, 12:00 AM IST
Highlights

ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. നാല് പേസര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സഹീര്‍ ഖാന്റെ ടീം. ജഡേജ ഉള്‍പ്പെടെ മൂന്ന് സ്പിന്നര്‍മാരും ടീമിലുണ്ട്. എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവര്‍ക്കും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.

ദില്ലി: ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. നാല് പേസര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സഹീര്‍ ഖാന്റെ ടീം. ജഡേജ ഉള്‍പ്പെടെ മൂന്ന് സ്പിന്നര്‍മാരും ടീമിലുണ്ട്. എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവര്‍ക്കും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. നാലാം പേസറായിട്ടാണ് ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇടം നേടിയിട്ടുള്ളത്. 

ലോകകപ്പ് ഒരുപാട് ദിവസം നീണ്ടുനില്‍ക്കുന്നത് കൊണ്ടാണ് ടീമില്‍ നാല് പേസര്‍മാരെ നിര്‍ബന്ധമാക്കിയതെന്ന് സഹീര്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മൂന്ന് ലോകകപ്പുകള്‍ കളിച്ച താരമാണ് സഹീര്‍ ഖാന്‍. 

ടീം  ഇങ്ങനെ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), അമ്പാട്ടി റായുഡു/ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍/ഒരു പേസര്‍.

click me!