അര്‍ജന്റീനയ്ക്കെതിരായ സൗഹൃദ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

By Web TeamFirst Published Sep 22, 2018, 6:11 PM IST
Highlights

ഗ്ലോബല്‍ ടൂറിന്റെ ഭാഗമായി അര്‍ജന്റീനക്കും സൗദി അറേബ്യക്കുമെതിരെ അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായി തിയാഗോ സില്‍വ, വില്യന്‍, ഡഗ്ലസ് കോസ്റ്റ എന്നിവരെ ഒഴിവാക്കിയപ്പോള്‍ മാഴ്‌സലോ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അമേരിക്കയ്ക്കും എല്‍സാല്‍വദോറിനും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഗബ്രിയേല്‍ ജീസസ് കളിച്ചിരുന്നില്ല. ഈ സീസണില്‍ ബാഴ്‌സലോണയിലേക്കു ചേക്കേറിയ മാല്‍ക്കവും ആദ്യമായി ബ്രസീല്‍ ടീമില്‍ ഇടം നേടി.

റിയോ ഡി ജനീറോ: ഗ്ലോബല്‍ ടൂറിന്റെ ഭാഗമായി അര്‍ജന്റീനക്കും സൗദി അറേബ്യക്കുമെതിരെ അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായി തിയാഗോ സില്‍വ, വില്യന്‍, ഡഗ്ലസ് കോസ്റ്റ എന്നിവരെ ഒഴിവാക്കിയപ്പോള്‍ മാഴ്‌സലോ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അമേരിക്കയ്ക്കും എല്‍സാല്‍വദോറിനും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഗബ്രിയേല്‍ ജീസസ് കളിച്ചിരുന്നില്ല. ഈ സീസണില്‍ ബാഴ്‌സലോണയിലേക്കു ചേക്കേറിയ മാല്‍ക്കവും ആദ്യമായി ബ്രസീല്‍ ടീമില്‍ ഇടം നേടി.

കോപ ഡോ ബ്രസീല്‍ ഫൈനല്‍സ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ബ്രസീലിയന്‍ ലീഗില്‍ കളിക്കുന്ന പ്രധാന താരങ്ങളൊന്നും ടീമിലുണ്ടാകില്ല. ഒളിംപിക് ഗോള്‍ഡ് മെഡല്‍ നേടിയ വലാസ് ടീമിലിടം നേടിയപ്പോള്‍ ഗ്രമിയോ കീപ്പര്‍ ഫെലിപെ, ബോര്‍ഡക്‌സ് പ്രതിരോധ താരം പാബ്ലോ എന്നിവര്‍ ആദ്യമായി ടീമിലെത്തി. ചൈനീസ് ലീഗില്‍ നിന്നും റെനാറ്റോ അഗസ്റ്റോ ടീമിലിടം പിടിച്ചപ്പോള്‍ ഹുവാന്‍ഷു എവര്‍ഗ്രാനഡെക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ടലീഷ്യ, പൗലീന്യോ എന്നിവര്‍ക്ക് ടീമിലിടം നേടാനായിട്ടില്ല. സെന്റര്‍ ബാക്കായി തിയാഗോ സില്‍വക്ക് പകരക്കാരനായി പാബ്ലോ കളിക്കും.

ബാഴ്‌സലോണയില്‍ നിന്നും ആര്‍തര്‍, മാല്‍ക്കം, കുട്ടീഞ്ഞോ എന്നീ മൂന്നു താരങ്ങള്‍ ടീമിലിടം നേടിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയ റിച്ചാര്‍ലിസണും ടീമില്‍ സ്ഥാനമുറപ്പിച്ചു. ഒക്ടോബര്‍ പന്ത്രണ്ടിന് സൗദി അറേബ്യക്കെതിരെയും പതിനാറിന് അര്‍ജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരം. സൗദിയിലാണു മത്സരമെന്നതു കൊണ്ട് മലയാളി പ്രവാസികള്‍ക്കെല്ലാം സൂപ്പര്‍ ക്ലാസികോ കാണാന്‍ അവസരം ലഭിക്കും.

click me!