വെടിക്കെട്ടുകള്‍ പിറക്കാന്‍ പോകുന്നേയുള്ളൂ; ഗെയിലും ഡിവില്ലിയേഴ്സും വീണ്ടും ഒരു ടീമില്‍

By Web TeamFirst Published Oct 28, 2018, 7:55 PM IST
Highlights

കരീബിയന്‍ കരുത്തുള്ള ഗെയിലും ആഫ്രിക്കന്‍ ഉശിരുള്ള ഡിവില്ലിയേഴ്സും ഒരു ടീമില്‍ വന്നാലോ, പൊടി പാറുമെന്ന് പറയണ്ട കാര്യമുണ്ടോ. നേരത്തെ, ഐപിഎലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സില്‍ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു

ധാക്ക: ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരുടെ പേരുകള്‍ എടുത്താല്‍ അതില്‍ ആദ്യത്തെ സ്ഥാനങ്ങളില്‍ വരുന്നവരാണ് ക്രിസ് ഗെയിലും എ ബി ഡിവില്ലിയേഴ്സും. ബൗളര്‍മാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കും.

അപ്പോള്‍ കരീബിയന്‍ കരുത്തുള്ള ഗെയിലും ആഫ്രിക്കന്‍ ഉശിരുള്ള ഡിവില്ലിയേഴ്സും ഒരു ടീമില്‍ വന്നാലോ, പൊടി പാറുമെന്ന് പറയണ്ട കാര്യമുണ്ടോ. നേരത്തെ, ഐപിഎലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സില്‍ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. അന്നത്തെ ഓര്‍മകള്‍ സമ്മാനിക്കുന്ന സ്വപ്നങ്ങളുമായി ഇനി കാത്തിരിക്കാം, വീണ്ടും ഇരുവരും ഒന്നിച്ച് ഒരു ടീമിനായി കളത്തിലിറങ്ങുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റെെഡേഴ്സിനായി എ ബി ഡിയും കരാര്‍ ഒപ്പിട്ടു. പ്ലയര്‍ ഡ്രാഫ്റ്റിന് പുറത്ത് നിന്ന് രംഗ്പൂര്‍ കരാറിലെത്തുന്ന രണ്ടാമത്തെ താരമാണ് എ ബിഡി. നേരത്തെസ അലക്സ് ഹെയ്ല്‍സിനെയും ബംഗ്ല ടീം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിലും രംഗ്പൂര്‍ താരമായിരുന്നു ഗെയില്‍.

അന്ന് കലാശ പോരാട്ടത്തില്‍ 69 പന്തില്‍ 146 റണ്‍സ് അടിച്ച ഗെയില്‍ ടീമിന് വന്‍ വിജയമാണ് നേടി കൊടുത്തത്.  ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ വമ്പന്‍ താരങ്ങളാണ് കളിക്കാന്‍ എത്തുന്നത്. ഗെയിലിനും ഡിവില്ലിയേഴ്സിനും പുറമെ ആന്ദ്രേ റസല്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരും ബിപിഎലില്‍ കളിക്കാനെത്തും. 

click me!