ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്; ഫൈനലിൽ മറാത്തി വൾച്ചേഴ്‌സും തമിഴ് ലയൺസും ഏറ്റുമുട്ടും

Published : Apr 29, 2025, 10:25 PM IST
ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗ്; ഫൈനലിൽ മറാത്തി വൾച്ചേഴ്‌സും തമിഴ് ലയൺസും ഏറ്റുമുട്ടും

Synopsis

സെമി ഫൈനൽ പോരാട്ടങ്ങളിൽ മറാത്തി വൾച്ചേഴ്സ് പഞ്ചാബി ടൈഗേഴ്‌സിനെയും  തമിഴ് ലയൺസ് ബീഹാർ ലെപ്പേഡ്സിനെയും പരാജയപ്പെടുത്തി.

ഗുരുഗ്രാം: ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിൽ നാളെ (ഏപ്രിൽ 30) കലാശപ്പോരാട്ടം. ഗുരുഗ്രാം സർവകലാശാലയിൽ നടക്കുന്ന കബഡി ലീ​ഗിന്റെ ഫൈനലിൽ മറാത്തി വൾച്ചേഴ്‌സും തമിഴ് ലയൺസും ഏറ്റുമുട്ടും. ആദ്യ സെമി ഫൈനലിൽ മറാത്തി വൾച്ചേഴ്സ് 38-36 എന്ന സ്‌കോറിന് പഞ്ചാബി ടൈഗേഴ്‌സിനെയും രണ്ടാം സെമി ഫൈനലിൽ തമിഴ് ലയൺസ് 50-27 എന്ന സ്കോറിന് ബീഹാർ ലെപ്പേഡ്സിനെയും പരാജയപ്പെടുത്തിയാണ് ഫൈനൽ ഉറപ്പിച്ചത്.  

തിങ്കളാഴ്ച നടന്ന ആദ്യ സെമി ഫൈനലിൽ മറാത്തി വൾച്ചേഴ്സും പഞ്ചാബി ടൈ​ഗേഴ്സും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്. എന്നാൽ നിർണായക നിമിഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മറാത്തി വൾച്ചേഴ്സ് ഫൈനലിൽ പ്രവേശനം നേടി. സമ്മർദ്ദത്തിനിടയിലും ശാന്തമായി കളിച്ചതാണ് മറാത്തി വൾച്ചേഴ്സിന്റെ ജയത്തിൽ നിർണായകമായത്. 

രണ്ടാം സെമി ഫൈനലിൽ ബീഹാർ ലെപ്പേർഡ്സിനെതിരെ തമിഴ് ലയൺസ് സമ്പൂർണ ആധിപത്യമാണ് കാഴ്ചവെച്ചത്. 25 റെയ്ഡ് പോയിന്റുകളും 18 ടാക്കിൾ പോയിന്റുകളും നിരവധി ഓൾഔട്ടുകളും നേടിയ തമിഴ് ലയൺസ് എതിരാളികളെ നിരന്തരമായി സമ്മർദ്ദത്തിലാക്കി. മൂന്ന് സൂപ്പർ ടാക്കിളുകൾ നടത്തിയിട്ടും തമിഴ്‌നാട് ലയൺസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ ബീഹാർ ലെപ്പേർഡ്സ് അടിയറവ് പറയുകയായിരുന്നു. 

READ MORE: ക്രിക്കറ്റിലും ഇന്ത്യയുടെ ബഹിഷ്കരണം; പാകിസ്ഥാൻ ടീമിനും ബോര്‍ഡിനും ഉണ്ടാകുന്ന നഷ്ടമെത്ര?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്