ഗുജറാത്ത് സിംഹങ്ങള്‍ പ്ലേ ഓഫില്‍; മുംബൈയുടെ സാധ്യത മങ്ങി

Published : May 21, 2016, 06:36 PM ISTUpdated : Oct 04, 2018, 07:51 PM IST
ഗുജറാത്ത് സിംഹങ്ങള്‍ പ്ലേ ഓഫില്‍; മുംബൈയുടെ സാധ്യത മങ്ങി

Synopsis

കാണ്‍പൂര്‍: ഐ പി എല്ലില്‍ ഒന്‍പതാം ജയത്തോടെ ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പാക്കി. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ആറ് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. 36 പന്തില്‍ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും(27 പന്തില്‍ 48) ബാറ്റിംഗ് മികവിലാണ് ഗുജറാത്തിന്റെ ജയം. ഇതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിതീഷ് റാണയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 36 പന്തില്‍ റാണ 70 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(30), ജോസ് ബട്‌ലര്‍(33) എന്നിവരും മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ തന്നെ മികച്ച ഫോമിലുള്ള ആരോണ്‍ ഫിഞ്ചിനെ(0) നഷ്ടമായെങ്കിലും മക്കല്ലവും റെയ്നയും ചേര്‍ന്ന് സിംഹങ്ങളെ വിജയവഴിയിലെത്തിച്ചു. ഇരുരും പുറത്തായശേഷം ഡ്വയിന്‍ സ്മിത്തും(23 പന്തില്‍ 37 നോട്ടൗട്ട്), രവീന്ദ്ര ജഡേജയും(15 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്ന് ഗുജറാത്തിന്റെ വിജയം അനായാസമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം ഇനി സഞ്ജു, ഇന്ത്യയിൽ ആരാധകര്‍ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താരമെന്ന് ദിനേഷ് കാർത്തിക്
ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ