
രാജ്കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന്റെ മോശം പ്രകടനത്തെ കളിയാക്കി ട്വീറ്റിട്ട ഹര്‍ഭജന്‍ സിംഗിന് പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍. വിന്‍ഡീസിന്റെ ദയനീയ പ്രകടനത്തെ കളിയാക്കിയായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. വിന്‍ഡീസിന്റെ ക്രിക്കറ്റ് പാരമ്പര്യത്തോട് എല്ലാ ബഹുമാനവുംവെച്ച് പറയട്ടെ, ഈ ടീമിനവെ കാണുമ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഇഥാണ്. ഈ വിന്‍ഡീസ് ടീം രഞ്ജി ട്രോഫി കളിച്ചാല്‍ പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെങ്കിലും എത്തുമോ, എലൈറ്റ് ഗ്രൂപ്പില്‍ പോലും കളിക്കാന്‍ സാധ്യതയില്ല-എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.
എന്നാല്‍ വിന്‍ഡീസ് ടീമിനെ കൊച്ചാക്കിയ ഹര്‍ഭജന്റെ ട്വീറ്റ് ഇന്ത്യന്‍ ആരാധകര്‍ക്ക് പോലും അത്ര രസിച്ചില്ല. അവര്‍ ഉടന്‍ പ്രതികരണവുമായി രംഗത്തെത്തി. 2011ലും 2014ലും ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോയ ഇന്ത്യന്‍ ടീമിനെക്കുറിച്ച് അവിടുത്തെ മുന്‍താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചാല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു അരു ആരാധകന്റെ ചോദ്യം.
ഇംഗ്ലണ്ടും ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ടാവുമെന്നും അഹങ്കാരിയാവരുതെന്നും താങ്കളുമൊരു കായികതാരമാണെന്ന് മറക്കരുതെന്നും മറ്റൊരു ആരാധകന്‍ ഉപദേശിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!