
ഗോള്‍: ഓവറിലെ ആറു പന്തും സിക്സടിക്കാന്‍ തയ്യാറെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. എല്ലാ പന്തുകളും അതിര്‍ത്തികടത്താന്‍ താല്പര്യമില്ലെന്നും എന്നാല്‍ സാഹചര്യം ആവശ്യപ്പെട്ടാല്‍ ആറു പന്തും സിക്സടിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കളിയുടെ ഫോര്‍മാറ്റ് മാറുമ്പോള്‍ സമീപനത്തിലും മാറ്റം വേണമെന്നും എന്നാല്‍ ശൈലി മാറ്റരുതെന്നും ഹര്‍ദ്ദിക് പാണ്ഡ്യ പറയുന്നു. കഴിഞ്ഞ ദിവസം ഗോളില്‍ അവസാനിച്ച ശ്രീലങ്കയ്ക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ 49 പന്തുകളില്‍ മൂന്ന് കൂറ്റന്‍ സിക്സുകളോടെ അതിവേഗ അര്‍ധ സെഞ്ചുറി നേടിയിരുന്നു പാണ്ഡ്യ.
ഹര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ബെന്‍ സ്റ്റോക്സെന്ന് ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് കൂടുതല്‍ ഇഷ്ടം ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസിനെയാണെന്ന് ഹര്‍ദ്ദിക് പാണ്ഡ്യ അഭിപ്രായപ്പെട്ടു. നീണ്ട ഇടവെളയ്ക്കു ശേഷമാണ് ഫാസ്സ് ബോളറായ ഓള്‍റൗണ്ടറെ ഇന്ത്യക്കു ലഭിക്കുന്നത്. കൂറ്റനടികളും വേഗമേറിയ ബോളും കൊണ്ട് മല്‍സരം മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ.
ഐപില്ലിലും ചാമ്പ്യന്‍സ് ട്രോഫിയിലും ബാറ്റുകൊണ്ടും ബോളും കൊണ്ടും തിളങ്ങിയിരുന്നു പാണ്ഡ്യ . ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയായിരുന്നു ഹര്‍ദ്ദിക് പാണ്ഡ്യയുടെ തേരോട്ടം . എകദിനമാണ് തന്‍റെ ശൈലിക്ക് കൂടുതല്‍ അനുയോജ്യമെന്നു പറയുന്ന പാണ്ഡ്യ ടെസ്റ്റിലും മികച്ച പ്രകടനം തുടരാനുള്ള ശ്രമത്തിലാണ്. 2007ലെ ടി20 ലോകകപ്പില്‍ യുവരാജ് സിംഗ് ആറു സിക്സുകള്‍ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!