സൽമാൻ ആഗ തെറിച്ചു, ബാബറും അഫ്രീദിയും പുറത്ത്, ടി20 ടീമിന് പുതിയ നായകനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

Published : Oct 05, 2026, 10:15 PM IST
Pakistan team

Synopsis

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സൽമാൻ ആഗയെ ഒഴിവാക്കുകയും ചെയ്തു.

ലാഹോർ: പാകിസ്ഥാൻ ടി20 ക്രിക്കറ്റ് ടീമിൽ വീണ്ടും വൻ അഴിച്ചുപണി പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് സൽമാൻ അലി ആഗയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി. ഓപ്പണിംഗ് ബാറ്റർ സാഹിബ്സാദ ഫർഹാനാണ് പുതിയ ടി20 നായകൻ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സൽമാൻ ആഗയെ ഒഴിവാക്കുകയും ചെയ്തു.

ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ ഫൈനലിൽ എത്തിച്ച പ്രകടനമാണ് സാഹിബ്സാദ ഫർഹാന് നായകസ്ഥാനം നൽകാൻ കാരണം. അതേസമയം ടീമിലെ പ്രമുഖ താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെ ടി20 ടീമിൽ നിന്ന് ഒഴിവാക്കി. വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാനും ടി20 ടീമിൽ നിന്ന് പുറത്തായി. എന്നാൽ ബാബറും ഹാരിസും ഷഹീനും ഇംഗ്ലണ്ടും ശ്രീലങ്കയും ഉൾപ്പെടുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലുണ്ട്. ഷഹീൻ ഷാ അഫ്രീദി തന്നെയാകും ഏകദിന ടീമിനെ നയിക്കുക. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഒമ്പത് സിക്‌സറുകൾ പറത്തി തിളങ്ങിയ യുവതാരം റസാഉള്ളയെ ഏകദിന, ടി20 ടീമുകളിൽ ഉള്‍പ്പെടുത്തി.

പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒക്ടോബർ 9-ന് റാവൽപിണ്ടിയിൽ ആരംഭിക്കും. ഒക്ടോബർ 11, 13 തീയതികളിലാണ് രണ്ടും മൂന്നും ടി20 മത്സരങ്ങൾ. ഇതിന് ശേഷമാണ് ഇംഗ്ലണ്ടും ശ്രീലങ്കയും പങ്കെടുക്കുന്ന ഏഴ് മത്സരങ്ങളുടെ ഏകദിന ത്രിരാഷ്ട്ര പരമ്പര നടക്കുക. റാവൽപിണ്ടിയും ലാഹോറുമാണ് ഏകദിന മത്സരങ്ങൾക്ക് വേദിയാകുന്നത്.

പാകിസ്ഥാൻ ടി20 ടീം: സാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ്, അബ്രാർ അഹമ്മദ്, അറഫാത്ത് മിൻഹാസ്, ഫഖർ സമാൻ, ഹസൻ നവാസ്, ഖവാജ നാഫെ (വിക്കറ്റ് കീപ്പർ), മാസ് സദാഖത്, മുഹമ്മദ് സൽമാൻ മിർസ, മുഹമ്മദ് ഇമ്രാൻ രൺധാവ, നസീം ഷാ, റസാഉള്ള, സൈം അയൂബ്, ഷദാബ് ഖാൻ, സുഫിയാൻ മൊഖീം.

പാകിസ്ഥാൻ ഏകദിന ടീം: ഷഹീൻ ഷാ അഫ്രീദി (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അറഫാത്ത് മിൻഹാസ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ നവാസ്, മുഹമ്മദ് ഗാസി ഘോറി (വിക്കറ്റ് കീപ്പർ), നസീം ഷാ, റസാഉള്ള, സാദ് ബെയ്ഗ് (വിക്കറ്റ് കീപ്പർ), സൈം അയൂബ്, സൽമാൻ അലി ആഗ, ഷദാബ് ഖാൻ, സുഫിയാൻ മൊഖീം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
അർജന്‍റീന ജേഴ്‌‌സിയിൽ ലിയോണൽ മെസിയുടെ അവസാന പോരാട്ടം, ഇന്ത്യയിൽ മത്സരം കാണാനുള്ള വഴികള്‍, സമയം