ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരേ ഹോങ്കോംഗ് തിരിച്ചടിക്കുന്നു

By Web TeamFirst Published Sep 18, 2018, 11:08 PM IST
Highlights
  • ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ സ്‌കോര്‍ പിന്തുടരുന്ന ഹോങ്കോംഗിന് മികച്ച തുടക്കം. ഇന്ത്യയുടെ 285നെതിരേ ഹോങ്കോംഗ് 20 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 130 റണ്‍സെടുത്തിട്ടുണ്ട്. നിസാഖത് ഖാന്‍ (83 പന്തില്‍ 75), അന്‍ഷുമാന്‍ റാത് (70 പന്തില്‍ 46) എന്നിവരാണ് ക്രീസില്‍. 

ദുബായ്:  ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ സ്‌കോര്‍ പിന്തുടരുന്ന ഹോങ്കോംഗിന് മികച്ച തുടക്കം. ഇന്ത്യയുടെ 285നെതിരേ ഹോങ്കോംഗ് 20 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 130 റണ്‍സെടുത്തിട്ടുണ്ട്. നിസാഖത് ഖാന്‍ (83 പന്തില്‍ 75), അന്‍ഷുമാന്‍ റാത് (70 പന്തില്‍ 46) എന്നിവരാണ് ക്രീസില്‍. 

പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു നിസാഖത്തിന്റെ ഇന്നിങ്‌സ്. ഷാര്‍ദുല്‍ ഠാക്കൂറാണ് ഹോങ്കോംഗ് ബാറ്റ്‌സ്മാന്മാരുടെ ചൂട് നന്നായി അറിഞ്ഞു. മൂന്ന് ഓവറില്‍ 28 റണ്‍സ് വിട്ടുക്കൊടുത്തു. അഞ്ച് ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 29 റണ്‍ വിട്ടുനല്‍കി. ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനേയും യൂസ്‌വേന്ദ്ര ചാഹലിനേയും ഫലപ്രദമായി തന്നെ ഹോങ്കോംഗ് ബാറ്റ്‌സ്മാന്മാര്‍ നേരിട്ടു. 

നേരത്തെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും (120 പന്തില്‍ 127) അമ്പാട്ടി റായുഡുവിന്റെ അര്‍ധ സെഞ്ചുറി (70 പന്തില്‍ 60)യുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധവാന്റെ പതിനാലാം ഏകദിന സെഞ്ചുറിയാണിത്. 15 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ദിനേഷ് കാര്‍ത്തിക് (38 പന്തില്‍ 33), കേദാര്‍ ജാദവ് (27 പന്തില്‍ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കിഞ്ചിത് ഷാ ഹോങ്കോംഗിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!