
ഇംഫാല്‍: ആദ്യ ഹോംമത്സരത്തിന് പിന്നാലെ സീസണിലെ ആദ്യ എവേ മത്സരത്തിലും ഗോകുലം കേരളയ്ക്ക് സമനില. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ് സിയെ 1-1നാണ് ഗോകുലം സമനിലയില്‍ തളച്ചത്.
ഒന്നാം പകുതിയില്‍ ബോഡോയുടെ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ എഡ്വാര്‍ഡോര്‍ഡോ ഫെറേറ നെരോക്കയെ ഒപ്പമെത്തിച്ച ഗോള്‍ നേടി. ഗോകുലം കഴിഞ്ഞ സീസണില്‍ രണ്ടുതവണയും നെരോക്കയോട് തോറ്റിരുന്നു.
മറ്റൊരു മത്സരത്തില്‍ റിയല്‍ കശ്മീര്‍ ജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ റിയല്‍ കശ്മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ തോല്‍പിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ ക്രിസോയാണ് നിര്‍ണായക ഗോള്‍ നേടിയത്. മിനര്‍വയുടെ ഹോം
ഗ്രൗണ്ടിലാണ് ഐ ലീഗിലെ ആദ്യ കശ്മീര്‍ ടീമിന്‍റെ ചരിത്രവിജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!