
ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളെന്ന ഖ്യാതിയുമായി എംഎസ് ധോണി ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചപ്പോള്‍ ബിസിസിഐയ്ക്ക് പകരക്കാരനെ അധികം തിരയേണ്ടിവന്നില്ല. ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന നായകനും മൂന്നാം നമ്പറിലെ വിശ്വസ്തനുമായ വിരാട് കോലിയെ ധോണിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നിയമിച്ചു. ധോണിക്കാലത്തെ പ്രതാപം ടീം ഇന്ത്യ കോലിയിലൂടെ തുടര്‍ന്നപ്പോള്‍ വിജയങ്ങള്‍ തുടര്‍ക്കഥയായി. ഈ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുടെ തന്ത്രങ്ങള്‍ തന്നെയാണെന്നാണ് കോലി പറയുന്നത്.
മൈതാനത്ത് താന്‍ നടപ്പാക്കുന്ന തന്ത്രങ്ങളിലധികവും പഠിച്ചത് 'തല'യില്‍ നിന്നാണെന്ന് കോലി വെളിപ്പെടുത്തി. കളിയെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് ഇഷ്ടപ്പെടുന്നു. അതിനാല്‍ നായകന്‍റെ തൊപ്പി വളരെയധികം ആസ്വദിക്കുന്നുണ്ട്. സ്കോര്‍ പിന്തുടരുന്നതും മനക്കണക്ക് കൂട്ടി കളിക്കുന്നതും ഇഷ്ടപ്പെടുന്നു. എന്നാല്‍ ധോണിയില്‍ നിന്നാണ് നായകന്റെ പാഠങ്ങള്‍ അധികവും പഠിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ വളരെയടുത്ത് ധോണിയെ നിരീക്ഷിക്കാറുണ്ട്. ടീമിലെ വൈസ് ക്യാപ്റ്റനാകുന്നതിന് മുന്‍പ് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ധോണിക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നതായും കോലി വെളിപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!