
കോണ്ടിനെന്‍റൽ കപ്പ് അത്‍ലറ്റിക്സിലെ ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ അർപീന്ദർ സിംഗിന് വെങ്കലം. 16.59 മീറ്റർ ദൂരത്തോടെയാണ് ഏഷ്യൻ ഗെയിംസ്
സ്വർണമെഡൽ ജേതാവായ അർപീന്ദർ മൂന്നാം സ്ഥാനത്ത് എത്തിയത്.
ഇതോടെ കോണ്ടിനെന്‍റൽ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും അർപീന്ദർ സ്വന്തമാക്കി. ആദ്യ ഊഴത്തിലെ പ്രകടനത്തോടെയാണ് കാര്യവട്ടം എൽ എൻ സി പി ഇയിൽ പരിശീലനം നടത്തുന്ന അർപീന്ദർ മെഡൽ പട്ടികയിൽ ഇടംപിടിച്ചത്.