
ദുബായ്: ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പരമ്പര പുനരാരംഭിക്കാൻ ഇന്ത്യയും പാകിസ്ഥാനുമാണ് മുൻകൈ എടുക്കേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആവശ്യമായ പിന്തുണ നൽകും. 2015നും 2023നും ഇടയിൽ ആറ് പരമ്പരയിൽ കളിക്കാമെന്ന ഉടമ്പടി ബിസിസിഐ ലംഘിച്ചുവെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ പരാതിക്ക് പിന്നാലെയാണ് ഐസിസിയുടെ വിശദീകരണം.
ക്രിക്കറ്റ് ഒളിംപിക്സിൽ മത്സര ഇനമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ്സൺ പറഞ്ഞു. ബിസിസിഐയുടെ സമ്മതം ഇതിന് ആവശ്യമാണെന്നും അദേഹം പറഞ്ഞു. വരുമാന നഷ്ടമുണ്ടാവുമെന്ന കാരണത്താലാണ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനെ ബിസിസിഐ എതിർക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!