ഏകദിന ലോകകപ്പ് ആരുയര്‍ത്തും; പ്രവചനവുമായി സൗരവ് ഗാംഗുലി

By Web TeamFirst Published Feb 22, 2019, 2:36 PM IST
Highlights

ലോകകപ്പില്‍ കിരീടസാധ്യത ഇന്ത്യക്കെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകകപ്പിനായി ഇന്ത്യ തയ്യാറെടുത്തതായും ഇതിഹാസ നായകന്‍.

കൊല്‍ക്കത്ത: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടസാധ്യത ഇന്ത്യക്കെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയാണ് കൂടുതല്‍ സാധ്യതകളുള്ള ടീം. കഴിഞ്ഞ ആറ്- ഏഴ് മാസങ്ങളായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്‌ചവെക്കുന്നത്. ലോകകപ്പിനായി ഇന്ത്യ തയ്യാറെടുത്തതായും ഇതിഹാസ നായകന്‍ പറഞ്ഞു.

മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതുകൊണ്ടാണ് എല്ലാവരും ടീമില്‍ നില്‍ക്കുന്നതെന്നും ദാദ പറഞ്ഞു. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

click me!