
ഓറോവില്‍: പുതുച്ചേരിയില്‍ നടക്കുന്ന വനിതാ ടി20യില്‍ മധ്യപ്രദേശിനോട് ഒമ്പത് റണ്‍സിന് പുറത്തായി മിസോറാം. ആദ്യം ബാറ്റ് ചെയ്ത മിസോറാമിന്‍റെ ഒമ്പത് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 13.5 ഓവറില്‍ ഇന്നിംഗ്‌സ് അവസാനിച്ചു. അഞ്ചാമതായിറങ്ങി 25 പന്തില്‍ ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സെടുത്ത അപൂര്‍വ ഭരദ്വാജ് മാത്രമാണ് മിസോറാം നിരയില്‍ അക്കൗണ്ട് തുറന്നത്.
മൂന്ന് എക്‌സ്‌ട്രാ റണ്‍ ലഭിച്ചതാണ് മിസോറാമിന്‍റെ സ്‌കോര്‍ ഒമ്പതിലെത്തിച്ചത്. മധ്യപ്രദേശിനായി ഏഴ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്. നാല് ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ തരംഗ് ജായാണ് കൂടുതല്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ മധ്യപ്രദേശ് ആദ്യ ഓവറില്‍ തന്നെ വിജയത്തിലെത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മിസോറാം കുറഞ്ഞ സ്‌കോറില്‍ പുറത്താകുന്നത്. കഴിഞ്ഞ മത്സരത്തില്‍ കേരളത്തോട് മിസോറാം 24 റണ്‍സില്‍ പുറത്തായിരുന്നു. അന്ന് 10 വിക്കറ്റിന്‍റെ തോല്‍വിയാണ് മിസോറാം വഴങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!