
കൊല്‍ക്കത്ത: വനിതാ ടി20 ലോകകപ്പ് സെമിയിലെത്തിയിരിക്കുകയാണ് ഹര്‍മന്‍പ്രീതും സംഘവും. ഇതിന് മുന്‍പ് ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തിയപ്പോള്‍ നയിച്ചത് പേസര്‍ ജൂലന്‍ ഗോസ്വാമിയായിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം തങ്ങളുടെ നേട്ടം ആവര്‍ത്തിയ വനിതാ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജൂലന്‍ ഗോസ്വാമി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ ടീമിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഇക്കുറി ടീമിന്‍റെ കട്ട ആരാധികയായാണ് മത്സരങ്ങള്‍ പിന്തുടരുന്നത്. എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ ഭയമില്ലായ്മ തുടര്‍ന്നാല്‍ ലോകകപ്പ് എന്തുകൊണ്ട് ഇന്ത്യയിലെത്തിക്കൂടെന്നും ഇതിഹാസ പേസര്‍ ചോദിച്ചു.
ടീമിന്‍റെ ആക്രമണോത്സുകതയ്ക്ക് കാരണം പരിശീലകന്‍ രമേശ് പവാറാണെന്നും ജൂലന്‍ പ്രശംസിച്ചു. താരങ്ങളെ അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിച്ചു. ഭയമില്ലാതെ കളിക്കുന്ന താരങ്ങള്‍ ടീമിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും ജൂലന്‍ ഗോസ്വാമി പറഞ്ഞു. ഇന്ത്യ കണ്ട മികച്ച വനിതാ ക്രിക്കറ്റര്‍മാരിലൊരാളായ ജൂലന്‍ ഗോസ്വാമി കഴിഞ്ഞ ഓഗസ്റ്റിലാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!