
സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കടുത്ത ആരാധകനാണ് താനെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍. പുതുവത്സര ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ ടീമുകള്‍ക്കൊരുക്കിയ സ്വീകരണത്തിലാണ് ഓസീസ് പ്രധാനമന്ത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
കോലിയെ പരിചയപ്പെടുത്താന്‍ വലിയ സന്തോഷമുണ്ട്. കോലിയുടെ പ്രതിഭയില്‍ താനേറെ ആകൃഷ്ടനാണ്. സിഡ്‌നിയില്‍ ഇന്ത്യ തോല്‍ക്കുന്നത് കാണാനാണ് ആഗ്രമെങ്കിലും, ലോകത്തെ മികച്ച ബാറ്റ്സ്‌മാനായ കോലി മൈതാനത്തിനകത്തും പുറത്തും കാട്ടുന്ന അഭിനിവേശം കാണാന്‍ ഇഷ്‌ടമാണെന്ന് ടീമുകളെ അഭിസംബോധന ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
നായകന്‍ വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആതിഥേയത്വം സ്വീകരിച്ചത്. കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു. ഓസ്‌ട്രേലിന്‍ ടീമിനും മോറിസണ്‍ സല്‍ക്കാരം ഒരുക്കിയിരുന്നു. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ ടീമുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!