ഫിഞ്ചും മിച്ചലും പുറത്ത്, പുറത്താക്കിയ താരം അകത്ത്; സര്‍പ്രൈസ് ടീമിനെ പ്രഖ്യാപിക്കാന്‍ ഓസീസ്

Published : Jan 02, 2019, 02:42 PM ISTUpdated : Jan 02, 2019, 02:44 PM IST
ഫിഞ്ചും മിച്ചലും പുറത്ത്, പുറത്താക്കിയ താരം അകത്ത്; സര്‍പ്രൈസ് ടീമിനെ പ്രഖ്യാപിക്കാന്‍ ഓസീസ്

Synopsis

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസീസ് ടീമില്‍നിന്ന് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പുറത്തെന്ന് റിപ്പോര്‍ട്ട്. ബോക്‌സിംഗ് ഡെ ടെസ്റ്റിന് ശേഷം പുറത്താക്കിയ ഹാന്‍ഡ്‌സ്‌കോമ്പിനെ തിരിച്ചുവിളിച്ചതായും സൂചന.  

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസീസ് ടീമില്‍നിന്ന് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പുറത്തെന്ന് റിപ്പോര്‍ട്ട്. ക്വീന്‍‌സ്‌ലാന്‍ഡ് ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബൂഷാനും മധ്യനിരതാരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും പകരക്കാരാകും എന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഒരിക്കല്‍ കൂടി പിച്ച് പരിശോധിച്ചശേഷം വൈകിട്ട് മാത്രമേ ടീമിനെ പ്രഖ്യാപിക്കൂ എന്നാണ് നായകന്‍ ടിം പെയ്‌നിന്റെ പ്രതികരണം. മത്സരം ജയിക്കാന്‍ പ്രാപ്തമായ മികച്ച ഇലവനെ കണ്ടെത്താനാണ് ശ്രമമെന്നും പെയ്‌ന്‍ പറഞ്ഞു. ടീം സെലക്‌ടര്‍ ഗ്രെഗ് ചാപ്പലിന് കീഴില്‍ ബുധനാഴ്‌ച ടീം പരിശീലകനം നടത്തി. മാര്‍ഷും ഫിഞ്ചും നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയില്ലെന്നത് ഓസീസ് ടീം ഇലവന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നു.

സിഡ്‌നി പിച്ച് പരമ്പരാഗതമായി സ്‌പിന്നിനെ അനുകൂലിക്കുന്നതാണ് ഹാന്‍ഡ്‌കോമ്പിനെ തിരിച്ചുവിളിക്കാന്‍ കാരണം എന്നാണ് സൂചന. സ്‌പിന്നിനെ നന്നായി കളിക്കുന്ന താരമാണ് ഹാന്‍ഡ്‌സ്‌കോമ്പെന്ന് പെയ്‌ന്‍ വ്യക്തമാക്കി. ബോക്‌സിംഗ് ഡേ ടെസ്റ്റിന് ശേഷം താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്‌പിന്നര്‍മാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം