പ്രമുഖ താരങ്ങളില്ലാത്ത ന്യൂസിലന്‍ഡ് ടീമിനെ മൈക്കല്‍ ബ്രേസ്‌വെല്ലാണ് നയിക്കുന്നത്. ക്രിസ്റ്റ്യൻ ക്ലാര്‍ക്ക് ന്യൂസിലന്‍ഡിനായി അരങ്ങേറ്റം കുറിക്കും.
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ ഓപ്പണറായ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മധ്യനിരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പ്ലേയിംഗ ഇലവനില്‍ തിരിച്ചെത്തി.
സ്പിന്‍ ഓൾ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡി ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയുമാണ് പേസര്‍മാരായി ടീമിലെത്തിയത്. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
പ്രമുഖ താരങ്ങളില്ലാത്ത ന്യൂസിലന്‍ഡ് ടീമിനെ മൈക്കല്‍ ബ്രേസ്‌വെല്ലാണ് നയിക്കുന്നത്. ക്രിസ്റ്റ്യൻ ക്ലാര്‍ക്ക് ന്യൂസിലന്‍ഡിനായി അരങ്ങേറ്റം കുറിക്കും. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം 14ന് രാജ്കോട്ടിലും മൂന്നാം മത്സരം 18ന് ഇന്‍ഡോറിലും നടക്കും.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ ഹേ, മൈക്കൽ ബ്രേസ്‌വെൽ(ക്യാപ്റ്റൻ), സക്കറി ഫോൾക്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കെയ്ൽ ജൈമിസൺ, ആദിത്യ അശോക്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.


