
മെല്‍ബണ്‍: മുന്‍നിരയെയും മധ്യനിരയെയും അരിഞ്ഞുവീഴ്‌ത്തിയാലും ഓസീസ് വാലറ്റം ഈ പരമ്പരയില്‍ ഇന്ത്യക്ക് തലവേദനയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്താകാതെ 61 റണ്‍സുമായി പോരാടുകയാണ് വാലറ്റത്ത് പേസര്‍ പാറ്റ് കമ്മിണ്‍സ്. 103 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് കമ്മിണ്‍സിന്‍റെ വീരോചിത ഇന്നിംഗ്സ്.
അഞ്ചാം ദിനം തുടക്കത്തിലെ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കിയില്ലെങ്കില്‍ കമ്മിണ്‍സ് ചിലപ്പോള്‍ ചരിത്രമെഴുതും. മെല്‍ബണില്‍ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി സെഞ്ചുറി തികയ്‌ക്കുന്ന ആദ്യ താരമാകാന്‍ ഒരുങ്ങുകയാണ് കമ്മിണ്‍സ്. എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ 39 റണ്‍സ് കൂടി താരത്തിന് വേണം. മൂന്നക്കം തികച്ചാല്‍ ടെസ്റ്റില്‍ കമ്മിണ്‍സിന്‍റെ ആദ്യ സെഞ്ചുറിയാകുമത്.
ജയിക്കാന്‍ 141 റണ്‍സ് കൂടി വേണമെന്നിരിക്കേ രണ്ട് വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് അവശേഷിക്കുന്നത്. 38 പന്തില്‍ ആറ് റണ്‍സുമായി ലിയോണ്‍ ആണ് കമ്മിണ്‍സിന് കൂട്ട്. ഹേസല്‍വുഡാണ് ഇനി ബാറ്റിംഗിനിറങ്ങാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!