
മുംബൈ: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും ഏങ്ങനെ ഒരുപോലെ മികവ് തെളിയിക്കാമെന്നതിന് ഉദാഹരണമാണ് വിരാട് കോലിയെന്ന് ഇതിഹാസ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ്. നിങ്ങള്‍ ടെസ്റ്റ് കളിക്കുന്നില്ലെങ്കില്‍ പരീക്ഷിക്കാന്‍ ക്രിക്കറ്റിന്‍റെ മറ്റ് ഫോര്‍മാറ്റുകളുണ്ട്. എകദിനവും ടി20യും എനിക്കേറെ ഇഷ്ടമാണ്. ക്രിക്കറ്റിലെ മനോഹരമായ ശൈലികളാണ് ഇവ. വിരാട് കോലിയെ പോലുള്ള താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് ഉദാഹരമാണെന്നും ദ്രാവിഡ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള തന്‍റെ കാഴ്‌പ്പാടുകളും ദ്രാവിഡ് വിവരിച്ചു. ടെസ്റ്റ് കളിക്കുമ്പോഴാണ് ക്രിക്കറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ സംതൃപ്‌തി ലഭിക്കുകയെന്ന് അണ്ടര്‍ 19 താരങ്ങളോട് പറയാറുണ്ട്. ഏറ്റവും കഠിനമായ ക്രിക്കറ്റ് രൂപമാണ് ടെസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റ് പോലെ മറ്റൊന്നും നിങ്ങളെ പരിക്ഷിക്കില്ല. അഞ്ച് ദിവസം ശാരീരികമായും മാനസികമായും സാങ്കേതികമായും വൈകാരികമായും പരീക്ഷിക്കപ്പെടുകയാണ്. നിങ്ങള്‍ക്ക് നിങ്ങളെ പരീക്ഷിക്കണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് അണ്ടര്‍ 19 താരങ്ങളോട് പറയാറുണ്ടെന്നും 'വന്‍ മതില്‍' പറഞ്ഞു.
ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും അവിസ്‌മരണീയ പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി കാഴ്‌ച്ചവെക്കുന്നത്. കോലിയുടെ കരിയറില്‍ 2018 ഒട്ടേറെ നേട്ടങ്ങള്‍ എത്തിപ്പിടിച്ച വര്‍ഷമായിരുന്നു. ടെസ്റ്റ്- ഏകദിന ബാറ്റ്സ്‌മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ആരാധകരുടെ പ്രിയപ്പെട്ട 'കിംഗ് കോലി'.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!