- Home
- Sports
- Cricket
- പരാഗ് മുതല്‍ ബദോനി വരെ, ടി20 ലോകകപ്പില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പകരക്കാരാവാനിടയുള്ള താരങ്ങള്‍
പരാഗ് മുതല്‍ ബദോനി വരെ, ടി20 ലോകകപ്പില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പകരക്കാരാവാനിടയുള്ള താരങ്ങള്‍
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് ടി20 ലോകകപ്പ് നഷ്ടമായേക്കും. സുന്ദറിന് പകരക്കാരനായി റിയാൻ പരാഗ്, ക്രുനാൽ പാണ്ഡ്യ, ഷഹബാസ് അഹമ്മദ് തുടങ്ങിയ താരങ്ങളെയാണ് ടീമിലേക്ക് പരിഗണിക്കാൻ സാധ്യത.

സുന്ദര്‍ ലോകകപ്പിനുമില്ല
ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദര്‍ ടി20 ലോകകപ്പ് കളിക്കുന്ന കാര്യവും സംശയത്തില്‍
ടി20 പരമ്പരയില്‍ ബിഷ്ണോയ്
വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പകരക്കാരനായി ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സെലക്ടര്‍മാര്‍ രവി ബിഷ്ണോയിയെ ആണ് ഉള്‍പ്പെടുത്തിയത്.
ലോകകപ്പ് ടീമില്‍ ആരെത്തും
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.
വരുമോ പരാഗ്
ഇടം കൈയന്‍ ബാറ്ററല്ലെങ്കിലും വലം കൈയന്‍ സ്പിന്നറും വെടിക്കെട്ട് ബാറ്ററുമായ റിയാന്‍ പരാഗ് വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പകരക്കാരനായി ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.പരിക്കാണ് പരാഗിനു മുന്നിലും വെല്ലുവിളിയായുള്ളത്. സുന്ദറിന് പകരമാകില്ലെങ്കിലും സുന്ദറിന് ഏറ്റവും അടുത്തു നില്‍ക്കുന്ന താരമാണ് പരാഗ്.
അനുകൂലിന് അനുകൂലമാകുമോ
ബംഗാളിന്‍റെ ഇടം കൈയന്‍ സ്പിന്നറായ അനുകൂല്‍ റോയ് ആണ് പരിഗണിക്കാവുന്ന മറ്റൊരു താരം. ഇടം കൈയന്‍ സ്പിന്നറും മികച്ച ബാറ്ററും ഫീല്‍ഡറുമാണ് അനുകൂല്‍ റോയ്. എന്നാല്‍ വാഷിംഗ്ടണെപ്പോലെ ഓഫ് സ്പിന്നറല്ലെന്നത് തിരിച്ചടിയാണ്.
വരുമോ ചേട്ടൻ പാണ്ഡ്യ
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരനായ ക്രുനാല്‍ പാണ്ഡ്യയാണ് പരിഗണിക്കാവുന്ന മറ്റൊരു താരം. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിക്ക് കിരീടം സമ്മാനിച്ചതില്‍ നിര്‍ണായകമായത് ക്രുനാലിന്‍റെ ഓള്‍ റൗണ്ട് മികവായിരുന്നു.
ഷഹബാസിന് സാധ്യതയുണ്ടോ
വാഷിംഗ്ടണ്‍ സുന്ദറെപ്പോലെ ഓഫ് സ്പിന്നറല്ലെങ്കിലും ബംഗാളിന്‍റെ ഷഹബാസ് അഹമ്മദാണ് പരിഗണിക്കാവുന്ന മറ്റൊരു താരം. വാലറ്റത്ത് അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന ബാറ്ററല്ലെങ്കില്‍ അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാന്‍ ഷഹബാസിനാവും.
സര്‍പ്രൈസാവുമോ ബദോനി
ഏകദിന ടീമില്‍ സുന്ദറിന് പകരം ഇടം പിടിച്ച ആയുഷ് ബദോനിക്കാണ് പിന്നീടൊരു വിദൂര സാധ്യതയുള്ളത്. എന്നാല്‍ ബൗളിംഗില്‍ ടി20 ക്രിക്കറ്റില്‍ ബദോനിക്ക് അത്രമികച്ച റെക്കോര്‍ഡില്ലെന്നത് തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!