
സിഡ്‌നി: വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വിലക്കിലായ ശേഷം ശക്തമായ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരോണ്‍ ഫിഞ്ചും അരങ്ങേറ്റക്കാരന്‍ മാര്‍ക്‌സ് ഹാരിസുമാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യത.
അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഫിഞ്ചിനും ഹാരിസിനും മത്സരമുണ്ട്. ഒരേടീമിലാണ്(വിക്‌ടോറിയ) കളിക്കുന്നതെങ്കിലും ഇരുവരും അവിടെ ഓപ്പണിംഗ് പങ്കാളികളാകില്ല. ഹാരിസും ട്രെവിഡ് ഡീനുമാണ് ഓപ്പണിംഗ് ചെയ്യുകയെന്ന് വിക്‌ടോറിയ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 27നാണ് ക്വീന്‍സ്‌ലന്‍ഡിനെതിരെ മത്സരം ആരംഭിക്കുന്നത്.
ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്‍പ് ഇരുവര്‍ക്കും ഓപ്പണിംഗില്‍ മികച്ച പരിശീലനം നടത്താനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഇതില്‍ ആഞ്ഞടിച്ചിരിക്കുകയാണ് ഷെയ്‌ന്‍ വോണ്‍. 'ഷീല്‍ഡ് മത്സരത്തില്‍ ഹാരിനൊപ്പം ഫിഞ്ച് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യില്ല. എന്നാല്‍ ഒരാഴ്‌ചയ്‌ക്ക് ശേഷം ഇന്ത്യക്കെതിരായി ഇരുവരും ഓപ്പണറാകും. വിക്‌ടോറിയ ഇക്കാര്യത്തില്‍ നിരാശപ്പെടുത്തി'. അല്‍പമെങ്കിലും യുക്തി കാട്ടണമെന്നും വോണ്‍ പരിഹസിച്ചു. ഫിഞ്ചിന് വിക്‌ടോറിയ ഓപ്പണിംഗില്‍ അവസരം നല്‍കണമെന്ന് റിക്കി പോണ്ടിംഗും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!