കുക്കിന്‍റെ വിരമിക്കല്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Published : Sep 06, 2018, 09:01 PM ISTUpdated : Sep 10, 2018, 01:55 AM IST
കുക്കിന്‍റെ വിരമിക്കല്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Synopsis

നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ ജയത്തോടെ കുക്കിന് വിരമിക്കല്‍ നല്‍കാന്‍ ഇംഗ്ലണ്ട്. പരാജയ ഭാരം കുറയ്ക്കുക ഇന്ത്യയുടെ ലക്ഷ്യം. ആർ അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്താന്‍ സാധ്യത. 

ഓവല്‍: ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കമാവും. നാലാം ടെസ്റ്റിലെ തോൽവിയോടെ പരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു. ഓവലിൽ ജയിച്ച്
പരാജയ ഭാരം കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരിക്കിൽനിന്ന് പൂർണ മോചിതനാവാത്ത ആർ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻ നായകന്‍ അലിസ്റ്റർ കുക്കിന്‍റെ വിരമിക്കൽ ടെസ്റ്റിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിന് മതിയാവില്ല. 

നാലാം ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ ഓവലില്‍ നിലനിര്‍ത്തുന്നതായി നായകന്‍ ജോ റൂട്ട് അറിയിച്ചിട്ടുണ്ട്. അലിസ്റ്റര്‍ കുക്ക് 161-ാം ടെസ്റ്റിന് ഇറങ്ങുന്നു എന്നതാണ് ശ്രദ്ധേയം. വിരലിനേറ്റ പരിക്ക് ഭേദമായ ജോണി ബെയര്‍സ്റ്റോ വിക്കറ്റ് കീപ്പറാകും. സതാംപ്‌ടണില്‍ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ മൊയിന്‍ അലി സ്‌പിന്‍ ആക്രമണം നയിക്കുമ്പോള്‍ ഫോമിലല്ലെങ്കിലും ആദില്‍ റഷീദ് ടീമില്‍ തുടരും. നേരത്തെ പ്രഖ്യാപിച്ച 13 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ക്രിസ് വോക്സിനും ഒലീ പോപ്പിനും അവസാന പതിനൊന്നില്‍ ഇടംപിടിക്കാനായില്ല. 

ഇംഗ്ലണ്ട് ടീം

Alastair Cook, Keaton Jennings, Moeen Ali, Joe Root (c), Jonny Bairstow (w), Ben Stokes, Jos Buttler, Sam Curran, Adil Rashid, Stuart Broad, Jimmy Anderson

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍