
കാര്യവട്ടം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എയ്ക്ക് വിജയത്തുടക്കം. കാര്യവട്ടത്ത് ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് ലയണ്‍സിനെ തോല്‍പിച്ചു. ഇഷാന്‍ കിഷനാണ് കളിയിലെ താരം. ലയണ്‍സ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ എ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. സാം ബില്ലിങ്‌സിന്‍റെ സെഞ്ചുറിയും(108) അലക്‌സ് ഡേവീസിന്‍റെ(54) അര്‍ദ്ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി കൗളും മായങ്കും അക്ഷാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ രഹാനെയും അന്‍മല്‍പ്രീതും മികച്ച തുടക്കം നല്‍കി. അന്‍മല്‍പ്രീത് 33 റണ്‍സെടുത്തു. പിന്നാലെ രഹാനെയും കിഷനും അര്‍ദ്ധ സെഞ്ചുറി നേടി. നായകന്‍ അജിങ്ക്യ രഹാനെ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് വീഴ്‌ച്ചയ്ക്കിടയിലും ഇഷാന്‍ കിഷന്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. ലയണ്‍സിനായി സാക്ക് ചാപ്പല്‍ മൂന്നും ഗ്രിഗറിയും ഡാനിയും രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!