ത്രിദിന പരിശീലന മത്സരം: ബൗളര്‍മാര്‍ തിളങ്ങി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

Published : Jul 15, 2016, 04:51 AM ISTUpdated : Oct 05, 2018, 03:16 AM IST
ത്രിദിന പരിശീലന മത്സരം: ബൗളര്‍മാര്‍ തിളങ്ങി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

Synopsis

ആന്റിഗ്വ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർ‍ഡ് പ്രസിഡന്‍റ്സ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. പ്രസിഡന്‍റ്സ് ഇലവനെ 180 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 93 റൺസ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ 87 റൺസ് പുറകിലാണ് ഇന്ത്യ ഇപ്പോൾ.

മുരളി വിജയ് (23), ശിഖർ ധവാൻ(9), ചേതേശ്വർ പുജാര(28) എന്നിവരാണ് പുറത്തായത്. 30 റൺസുമായി കെ എൽ രാഹുലും റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുമാണ്  ക്രീസില്‍.

മൂന്ന് വിക്കറ്റ് വീതം നേടിയ അശ്വിന്‍റെയും ജഡേജയുടെയും ബൗളിംഗ് പ്രകടനമാണ് പ്രസിഡന്‍റ്സ് ഇലവനെ 180 റൺസിൽ ഒതുക്കിയത്. അമിത് മിശ്ര രണ്ട് വിക്കറ്റ് നേടി. ഹാമില്‍ട്ടണ്‍(41), ബ്ലാക് വുഡ്(36), കാംപ്ബെല്‍(34) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ബോര്‍ഡ് ഇലവനെ 150 കടത്തിയത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ആദ്യം നീയൊരു സിംഗിളെടുക്ക് എന്നിട്ടാവാം സിക്സും ഫോറും', ഫോം ഔട്ടായ അഭിഷേകിന് ഉപേദേശവുമായി സുനില്‍ ഗവാസ്കര്‍
രണ്ടിൽ രണ്ടും ജയിച്ചാലും സെമിയിലെത്തുമെന്ന് ഉറപ്പില്ല, ഇന്ത്യക്ക് മുന്നിൽ 'ഹിമാലയൻ' കടമ്പ; വില്ലനാവുക നെറ്റ് റൺറേറ്റ്