വിന്‍ഡീസിനെതിരെ അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങും

By Web DeskFirst Published Jul 20, 2016, 4:28 AM IST
Highlights

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരെ വ്യാഴാഴ്ച തുടങ്ങുന്ന, ആദ്യ ടെസ്റ്റിൽ അഞ്ച് ബൗളര്‍മാരെ  ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. ആദ്യ ഇലവനിലേക്ക് പരിഗണിക്കാന്‍ 13 കളിക്കാരെ ടീം മാനേജ്മെന്‍റ് തെരഞ്ഞെടുത്തു. പരിശീലന സെഷനുകളില്‍ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് നാലു കളിക്കാരെ ആന്റിഗ്വ ടെസ്റ്റിലേക്ക് അനിൽ കുംബ്ലെ പരിഗണിക്കുന്നതേയില്ല.

മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയും ഫാസ്റ്റ് ബൗര്‍മാരായ ഉമേഷ് യാദവ് ഭുവനേശ്വര്‍ കുമാര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പുറത്തിരിക്കുമെന്നാണ് സൂചന. അഞ്ച് ബൗളര്‍മാരെ ടീമിലുള്‍പ്പെടുത്തണമെന്ന വിരാട് കൊഹ്‌ലിയുടെ നിലപാടിനോട് അനിൽ കുംബ്ലെക്കും യോജിപ്പാണ്. വിന്‍ഡീസിലെ വിക്കറ്റുകളിൽ 20 വിക്കറ്റ് വീഴ്ത്തുക എളുപ്പമല്ലെന്ന വിലയിരുത്തൽ കുംബ്ലെക്കുണ്ട്. അതുകൊണ്ട് തന്നെ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് പുറമേ രവീന്ദ്ര ജഡേജ, അമിത് മിശ്ര സ്റ്റുവര്‍ട്ട് ബിന്നി എന്നീ മൂന്ന് ബൗളര്‍മാരില്‍ രണ്ട് പേര്‍ക്കും നറുക്ക് വീഴും.

കോഹ്‌ലിക്ക് പുറമേ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കാകും മികച്ച സ്കോര്‍ കണ്ടെത്താനുള്ള ചുമതല. ഓപ്പണിംഗില്‍ വിജയ്‌യുടെ പങ്കാളിയാകാന്‍ കെ എല്‍ രാഹുലോ ശിഖര്‍ ധവാനോ എന്നിതലും തീരുമാനമയിട്ടില്ല. നിലയുറപ്പിച്ച ശേഷം സ്കോറിംഗ് വേഗം ഉയര്‍ർത്താന്‍ ശ്രമിച്ചാൽ മതിയെന്ന നിര്‍ദേശം കുംബ്ലെ ബാററ്സ്മാന്മാര്‍ക്ക് നൽകിയിട്ടണ്ട്. എതിരാളികളെ രണ്ട് വട്ടം പുറത്താക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ ആദ്യ ഇന്നിംഗ്സില്‍ പരമാവധി റൺസ് കണ്ടെത്താനുമാകും ടീം ഇന്ത്യയുടെ ശ്രമം.

click me!