
മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍കൂടി നഷ്ടമാവും. കണങ്കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനാല്‍ ഷായെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഷായ്ക്ക് പകരം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി. നേരത്തെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അഗര്‍വാള്‍ ഇതുവരെ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ സാധിച്ചില്ല. ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50.30 ശരാശരിയുള്ള താരമാണ്. രഞ്ജിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന അഗര്‍വാള്‍ അവസാന മത്സരത്തില്‍ ഗുജറാത്തിനെതിരെ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
അതെസമേയം ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പാണ്ഡ്യ ഫിറ്റ്‌നെസ് തെളിയിച്ചിരുന്നു. സെപ്റ്റംബറില്‍ ഏഷ്യാ കപ്പിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. രഞ്ജിയില്‍ 28 ഓവറുകള്‍ എറിഞ്ഞ ഹാര്‍ദിക് പരിക്ക് പൂര്‍ണമായും മാറിയെന്ന് തെളിയിക്കുകയായിരുന്നു. ബറോഡയ്ക്ക് വേണ്ടി കളിക്കുന്ന പാണ്ഡ്യ ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റ് നേടിയിരുന്നു.മ മാത്രമല്ല, മത്സരത്തില്‍ 73 റണ്‍സെടുക്കാനും താരത്തിന് സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!