
കേപ്‌ടൗണ്‍: ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീള്‍ഡിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിക്കറ്റ്കീപ്പർ ഹെന്‍റിച്ച് ക്ലാസന്‍, പേസർ ലുങ്കി എന്‍ഗിഡി എന്നിവർക്ക് അരങ്ങേറ്റ മത്സരമാണിത്. അതേസമയം രണ്ടാം ഏകദിനത്തില്‍ കളിച്ച അതേ ടീമുമായാണ് ഇന്ത്യയിറങ്ങുക.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് വ്യക്തമായ ആധിപത്യം ഇന്ത്യ നേടിക്കഴിഞ്ഞു. ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങിയ ധവാന്‍ തന്നെയാണ് രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയും നാലാം നമ്പറില്‍ അജിങ്ക്യ രഹാനെയും തുടരും. ഡുപ്ലസിസ്, എബിഡി, ഡികോക്ക് എന്നിവർക്ക് പരിക്കേറ്റത് ദക്ഷിണാഫ്രിക്കയെ എത്രത്തോളം ബാധിക്കുമെന്ന് മത്സരത്തില്‍ കണ്ടറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!