ബ്രിസ്ബേന്‍ ട്വന്റി-20: ഇന്ത്യക്കെതിരെ ഓസീസിന് മികച്ച തുടക്കം

Published : Nov 21, 2018, 02:12 PM IST
ബ്രിസ്ബേന്‍ ട്വന്റി-20: ഇന്ത്യക്കെതിരെ ഓസീസിന് മികച്ച തുടക്കം

Synopsis

ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തു.

ബ്രിസ്ബേന്‍: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തു.

അഞ്ചു റണ്‍സുമായി ഗ്ലെന്‍ മാക്സ്‌വെല്ലും ഏഴ് റണ്ണുമായി മാര്‍ക് സ്റ്റോയിനസും ക്രീസില്‍. നാലു സിക്സറും ഒരു ബൗണ്ടറിയും പറത്തി 37 റണ്‍സെടുത്ത ക്രിസ് ലിന്‍ ആണ് ഓസീസ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബൂമ്രയെയും കരുതലോടെ കളിച്ച ഓസ്ട്രേലിയ ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സെടുത്തു. ആദ്യ മാറ്റമായി എത്തിയ ഖലീല്‍ ആഹമ്മദ് തന്റെ ആദ്യ പന്തില്‍ തന്നെ ഡാര്‍സി ഷോര്‍ട്ടിനെ(7) കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

ക്രിസ് ലിന്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഓസീസ് സ്കോര്‍ കുതിച്ചു.  24 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ കുല്‍ദീപ് യാദവ് വീഴ്ത്തി. പിന്നാലെ ലിന്നിനെയും കുല്‍ദീപ് സ്വന്തം ബൗളിംഗില്‍ പിടികൂടി. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്ന് യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍