സച്ചിന്‍ വീണ്ടും സഹായിച്ചു; സിഡ്നിയില്‍ ഇന്ത്യന്‍ പതാക വീശാന്‍ സുധീര്‍കുമാര്‍ എത്തി

Published : Jan 03, 2019, 03:11 PM IST
സച്ചിന്‍ വീണ്ടും സഹായിച്ചു; സിഡ്നിയില്‍ ഇന്ത്യന്‍ പതാക വീശാന്‍ സുധീര്‍കുമാര്‍ എത്തി

Synopsis

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം ഗ്യാലറിയില്‍ ദേശീയ പതാക വീശി സുധീര്‍ എത്തുകയും ചെയ്തു. സിഡ്നിയിലെത്താനുള്ള വിസ ചെലവുകളും ടിക്കറ്റും നല്‍കുമോ എന്ന് സച്ചിനോട് അപേക്ഷിച്ചിരുന്നുവെന്നും ഇതനുസരിച്ചാണ് അദ്ദേഹം സ്പോണ്‍സര്‍ ചെയ്തതെന്നും സുധീര്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ യാത്രാ, താമസച്ചെലവുകളെല്ലാം സുഹൃത്തുക്കള്‍ വഹിച്ചോളുമെന്നും സച്ചിനെ അറിയിച്ചിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍ സുധീര്‍ കുമാര്‍ ഗൗതം സിഡ്നിയില്‍ ഇന്ന് തുടങ്ങിയ നാലാം ടെസ്റ്റിന് എത്തിയതിന് കാരണം ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്ട്രേലിയയിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ടെലിവിഷനില്‍ കാണേണ്ടിവന്ന സുധീറിന് ഓസ്ട്രേലിയയിലേക്ക് പോവാനുള്ള വിസ ചെലവുകളും ടിക്കറ്റും സച്ചിന്‍ സ്പോണ്‍സര്‍ ചെയ്യുകയായിരുന്നു.

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം ഗ്യാലറിയില്‍ ദേശീയ പതാക വീശി സുധീര്‍ എത്തുകയും ചെയ്തു. സിഡ്നിയിലെത്താനുള്ള വിസ ചെലവുകളും ടിക്കറ്റും നല്‍കുമോ എന്ന് സച്ചിനോട് അപേക്ഷിച്ചിരുന്നുവെന്നും ഇതനുസരിച്ചാണ് അദ്ദേഹം സ്പോണ്‍സര്‍ ചെയ്തതെന്നും സുധീര്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ യാത്രാ, താമസച്ചെലവുകളെല്ലാം സുഹൃത്തുക്കള്‍ വഹിച്ചോളുമെന്നും സച്ചിനെ അറിയിച്ചിരുന്നു.

സിഡ്നി ടെസ്റ്റിനുശേഷം ഇന്ത്യയുടെ ഓസ്ട്ലേലിയയും തമ്മിലുള്ള ഏകദിന പരമ്പര കാണാനും സുധീറുണ്ടാവും. എന്നാല്‍ ഇതിനുശേഷം ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലേക്ക് പോകുമ്പോള്‍ സുധീര്‍ കൂടെ പോകുമോ എന്ന് വ്യക്തമല്ല. ന്യൂസിലന്‍ഡിലേക്ക് പോകാനായി ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയം ശീഖര്‍ ധവാന്റെയും സഹായം സുധീര്‍ തേടിയിട്ടുണ്ട്. നിലവില്‍ ജനുവരി 21ന് മെല്‍ബണില്‍ നിന്ന് നാട്ടിലേക്കാണ് സുധീറിന്റെ റിട്ടേണ്‍ ടിക്കറ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്