
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയിലെ നാലാം മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജാമി പോര്‍ട്ടര്‍ക്ക് പകരം ജെയിംസ് വിന്‍സിനെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏകമാറ്റം.
ജോണി ബെയര്‍സ്റ്റോയുടെ വിരലിന് പരിക്കേറ്റ സാഹചര്യത്തിലാണ് വിന്‍സിനെ 14 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെയര്‍സ്റ്റോ ടീമില്‍ തുടരും. ഹാംപ്ഷെയറിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് വിന്‍സിന് ടീമില്‍ ഇടം നേടിക്കൊടുത്തത്.
കഴിഞ്ഞ മൂന്ന് ടെസ്റ്റിലും ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരുന്ന ജാമി പോര്‍ട്ടറെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരന്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 31 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 159 റണ്‍സിനും ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ 203 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി ഇന്ത്യ തിരിച്ചടിച്ചിരുന്നു.
നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മോയിന്‍ അലി, ജിമ്മി ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കുറാന്‍, കീറ്റണ്‍ ജെന്നിംഗ്സ്, ഓലി പോപ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്, ജെയിംസ് വിന്‍സ്, ക്രിസ് വോക്സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!