ഇംഗ്ലിഷ് മണ്ണില്‍ വിരിയുമോ ഇന്ത്യന്‍ വിപ്ലവം; ചരിത്രം കുറിക്കാന്‍ കോലിപ്പട ഇറങ്ങുന്നു

Web Desk |  
Published : Jul 03, 2018, 05:11 PM ISTUpdated : Oct 02, 2018, 06:44 AM IST
ഇംഗ്ലിഷ് മണ്ണില്‍ വിരിയുമോ ഇന്ത്യന്‍ വിപ്ലവം; ചരിത്രം കുറിക്കാന്‍ കോലിപ്പട ഇറങ്ങുന്നു

Synopsis

പരമ്പരയിൽ ആകെ 3 ട്വന്‍റി 20 മത്സരങ്ങളാണുള്ളത്

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ആദ്യ പോരാട്ടം ആരംഭിക്കുക. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ഓയിന്‍ മോര്‍ഗനുമാണ് നയിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് കരുത്ത് നല്‍കുന്നത്. അതേസമയം നായകന്‍ വിരാട് ഇംഗ്ലിഷ് മണ്ണില്‍ ഇതുവരെ മികവിലേക്കുയര്‍ന്നിട്ടില്ല. 8 റൺസ് കൂടി നേടിയാൽ കോലിക്ക് ട്വന്‍റി 20യിൽ 2000 റൺസ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാം. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ ഇതുവരെ ട്വന്‍റി 20യിൽ തോൽപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് ജയിച്ചാല്‍ വിരാടിനും സംഘത്തിനും ചരിത്രമെഴുതാം. ഐപിഎല്ലില്‍  രാജസ്ഥാനുവേണ്ടി തിളങ്ങിയ ജോസ്  ബട്‍‍ലറിലാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന പ്രതീക്ഷ. ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. പരമ്പരയിൽ ആകെ 3 ട്വന്‍റി 20 മത്സരങ്ങളാണുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്
ദിൽപ്രീത് ബജ്‌വയെ കാനഡ ക്യാപ്റ്റനാക്കിയത് ബിഷ്ണോയി ഗ്യാങ്?, ലോകകപ്പിൽ ഒത്തുകളി നടന്നതായി സൂചന; അന്വേഷണം പ്രഖ്യാപിച്ച് ഐസിസി