ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ; ആദ്യ പോരാട്ടം ഉച്ചയ്‌ക്ക്

Published : Feb 06, 2019, 10:34 AM ISTUpdated : Feb 06, 2019, 10:36 AM IST
ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ; ആദ്യ പോരാട്ടം ഉച്ചയ്‌ക്ക്

Synopsis

ഇന്ത്യ- ന്യുസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് വെല്ലിംഗ്ടണില്‍ തുടക്കമാവും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. 

വെല്ലിംഗ്‌ടണ്‍: ഇന്ത്യ- ന്യുസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് വെല്ലിംഗ്ടണില്‍ തുടക്കമാവും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ചരിത്രത്തില്‍ ആദ്യമായി ന്യുസീലന്‍ഡില്‍ ട്വന്‍റി 20 പരമ്പര നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് മുന്‍പ് ഇവിടെ കളിച്ച രണ്ട് ട്വന്‍റി 20യിലും ഇന്ത്യ തോറ്റിരുന്നു.

വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പര 4-1ന് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരുക്കേറ്റ മാര്‍ട്ടിന്‍ ഗപ്തിലിന് വിശ്രമം നല്‍കിയ ന്യുസീലന്‍ഡ് ജെയിംസ് നീഷാമിന് അവസരം നല്‍കിയിട്ടുണ്ട്. യുവതാരം റിഷഭ് പന്തിന്‍റെ മടങ്ങിവരവാണ് ഇന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'നിങ്ങള്‍ ക്രിക്കറ്റിനേക്കാള്‍ വലിയവനല്ല'; ബംഗ്ലാദേശിനെതിരായ ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് കാണികള്‍
'ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്