
വെല്ലിംഗ്ടണ്‍: ഏകദിന പരമ്പര നേടിയ ആത്മ വിശ്വാസവുമായി ഇന്ത്യൻ വനിതകൾ ടി ട്വന്‍റി പരമ്പര പിടിക്കാനിറങ്ങി. ടോസ് നേടി ബൗളിംഗ് തുടങ്ങിയ ഇന്ത്യ, കിവികളെ വട്ടം കറക്കുകയാണ്. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് എന്ന നിലയിലാണ്.
ഓപ്പണര്‍ ദേവിന്‍ ഒരു വശത്ത് നില്‍ക്കുന്നത് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് ഭീഷണിയാണ്. മറ്റൊരു ഓപ്പണര്‍ എസ് ഡബ്യു ബേറ്റ്സ് ഏഴ് റണ്‍സിനും ഗുറെ 15 റണ്‍സിനും കൂടാരം കയറി. രാധാ യാദവും പുനിയയുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
തകർപ്പൻ ഫോമിലുള്ള സ്മൃതി മന്ദാനയുടെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെയും പ്രകടനത്തിന്‍റെ ബലത്തില്‍ മത്സരം ജയിക്കാമെന്ന പ്രതീക്ഷയിലാണ ടീം. ഏകദിന പരമ്പര 2-1ന് നേടിയ ആത്മവിശ്വാസം ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!