കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

Published : Sep 22, 2016, 05:06 AM ISTUpdated : Oct 04, 2018, 11:23 PM IST
കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

Synopsis

കാണ്‍പൂര്‍‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകുന്ന 500-മത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കാണ്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ടെസ്റ്റ് നടക്കുന്നത്. ആറു ബാറ്റ്‌സ്മാന്‍മാരും നാലും ബൗളര്‍മാരുമായാണ് ഇന്ത്യ ആദ്യ ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കളി പുരോഗമിക്കുംതോറും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് കാണ്‍പൂരില്‍ ഒരുക്കിയിരിക്കുന്നത്. 

മുരളി വിജയ്‌ക്കൊപ്പം കെ.എല്‍.രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. പുജാര മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ ആറം സ്ഥാനത്തും ഇറങ്ങും. രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് നിയന്ത്രിക്കുമ്പോള്‍ മുഹമ്മദ് ഷാമിയും ഉമേഷ് യാദവുമാകും പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം: സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ തേടി ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍
'10 വയസ് കുറഞ്ഞു'; രോഹിത് ശര്‍മയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍; പ്രശംസിച്ച് മുന്‍ പാക് താരം