ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്ക് ലീ​ഡ്

Published : Jan 25, 2018, 10:43 PM ISTUpdated : Oct 05, 2018, 04:11 AM IST
ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്ക് ലീ​ഡ്

Synopsis

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കു ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴു റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ദി​നം 49/1 എ​ന്ന നി​ല​യി​ൽ ക​ളി അ​വ​സാ​നി​പ്പി​ച്ചു. 16 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ പാ​ർ​ഥി​വ് പ​ട്ടേ​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യ​ത്. ഫി​ലാ​ൻ​ഡ​റി​നാ​ണു വി​ക്ക​റ്റ്. മു​ര​ളി വി​ജ​യ്(13), കെ.​എ​ൽ.​രാ​ഹു​ൽ(16) എ​ന്നി​വ​ർ ക്രീ​സി​ലു​ണ്ട്. മൂ​ന്നു ദി​വ​സ​വും ഒ​ന്പ​തു വി​ക്ക​റ്റും ശേ​ഷി​ക്കെ ഇ​ന്ത്യ​ക്ക് ഇ​തേ​വ​രെ 42 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്. 

നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 187ന് ​മ​റു​പ​ടി പ​റ​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക 194 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​യി. അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഇ​ന്ത്യ​ൻ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ്ര​ക​ട​ന​മാ​ണ് ആ​തി​ഥേ​യ​രു​ടെ ലീ​ഡ് ഏ​ഴു റ​ണ്‍​സി​ൽ ഒ​തു​ക്കി​യ​ത്. ഹാ​ഷിം അം​ല(61), വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ(35), കാ​സി​ഗോ റ​ബാ​ദ എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ന്ത്യ വി​ട്ടു​ന​ൽ​കി​യ 23 റ​ണ്‍​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ർ നി​ര​യി​ലെ നാ​ലാം ടോ​പ് സ്കോ​റ​ർ. 

ബാ​റ്റ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള വാ​ണ്ട​റേ​ഴ്സി​ലെ പി​ച്ചി​ൽ 6/1 എ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച​ത്. പ​ക്ഷേ, സ്കോ​ർ 16ൽ ​ഡീ​ൻ എ​ൽ​ഗ​ർ(4) മ​ട​ങ്ങി. നൈ​റ്റ് വാ​ച്ച്മാ​നാ​യി ഇ​റ​ങ്ങി​യ റ​ബാ​ദ ഹാ​ഷിം അം​ല​യ്ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സ് ഇ​ഴ​ഞ്ഞാ​ണെ​ങ്കി​ലും മു​ന്നോ​ട്ടു​നീ​ങ്ങി. 

പ​ക്ഷേ, സ്കോ​ർ 80ൽ ​റ​ബാ​ദ​യെ പു​റ​ത്താ​ക്കി ഇ​ഷാ​ന്ത് ശ​ർ​മ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ ഡി​വി​ല്ല്യേ​ഴ്സ് അ​ഞ്ചു റ​ണ്‍​സു​മാ​യി മ​ട​ങ്ങി. നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി (8) ക്കും ​ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കി (8) നും ​കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വ​ർ​ക്കു പി​ന്നാ​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന അം​ല​യെ​യും ബും​റ മ​ട​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു. 239 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു അം​ല​യു​ടെ 61 റ​ണ്‍​സ്. 

ഇ​വ​ർ​ക്കു ശേ​ഷ​മെ​ത്തി​യ വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ലീ​ഡി​ലേ​ക്കു ന​യി​ച്ച​ത്. സ്കോ​ർ 175ൽ ​ഫി​ലാ​ൻ​ഡ​റെ ഷാ​മി പു​റ​ത്താ​ക്കി. അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബും​റ​യ്ക്കു മൂ​ന്നു വി​ക്ക​റ്റു​മാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ര​ണ്ടോ​വ​ർ മാ​ത്ര​മാ​ണ് പ​ന്തെ​റി​ഞ്ഞ​ത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈറ്റ് ബോളില്‍ തല ഉയര്‍ത്തി, ടെസ്റ്റില്‍ അടപടലം, 2025ല്‍ 'ഗംഭീര'മായോ ഇന്ത്യൻ ക്രിക്കറ്റ്
ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്