റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20

Published : Aug 28, 2016, 04:05 AM ISTUpdated : Oct 05, 2018, 12:54 AM IST
റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20

Synopsis

ഫ്ലോറിഡ: കുട്ടി ക്രിക്കറ്റിന്റെ അമേരിക്കന്‍ അരങ്ങേറ്റം മോശമായില്ല. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇന്ത്യ ഒരു റണ്ണിന് തോറ്റെങ്കിലും നിരവധി റെക്കോര്‍ഡുകളാണ് ഇന്നലത്തെ മത്സരത്തില്‍ ഒലിച്ചുപോയത്. അവയില്‍ ചിലത് ഇതാ.

46 പന്തില്‍ സെഞ്ചുറി തികച്ച കെ.എല്‍ രാഹുല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ചുറിയാണ് കുറിച്ചത്. ട്വന്റി-20 ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്.

സ്റ്റുവര്‍ട്ട് ബിന്നിയ്ക്കെതിരെ തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ അടിച്ച വിന്‍ഡീസ് ഓപ്പണര്‍ എല്‍വിന്‍ ലൂയിസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിന്‍ഡീസ് താരമായി. തലനാരിഴയ്ക്കാണ് ലൂയിസിന് ആറ് സിക്സറുകളെന്ന റെക്കോര്‍ഡ് നഷ്ടമായത്. ട്വന്റി-20യില്‍ യുവരാജ് സിംഗ് മാത്രമെ ഈ നേട്ടം കൈവരിച്ചിട്ടുള്ളു.

ഒരോവറില്‍ 32 റണ്‍സ് വഴങ്ങിയ ബിന്നിയ്ക്ക് സ്വന്തമായത് നാണക്കേടിന്റെ റെക്കോര്‍ഡ്. ട്വന്റി-20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് ബിന്നിയുടെ പേരിലായത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 26 റണ്‍സ് വഴങ്ങിയ റെയ്നയുടെ പേരിലായിരുന്നു നാണക്കേടിന്റെ ഈ റെക്കോര്‍ഡ്.

ഇന്ത്യയെറിഞ്ഞ 20 ഓവറില്‍ 19 എണ്ണത്തിലും വിന്‍ഡീസ് കുറഞ്ഞത് ഒരു ബൗണ്ടറിയെങ്കിലും നേടി. ട്വന്റി-20 ലോകകപ്പ് സെമിയിലും അവര്‍ സമാനമായ നേട്ടം കൈവരിച്ചിരുന്നു.

32 സിക്സറുകള‍ാണ് മത്സരത്തില്‍ പിറന്നത്. ഒരു ട്വന്റി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും ഇന്നലത്തെ മത്സരത്തില്‍ തിരുത്തിയെഴുതപ്പെട്ടു.

ആദ്യ പത്തോവറില്‍ വിന്‍ഡീസ് ഓപ്പണര്‍മാരായ ജോണ്‍സണ്‍ ചാള്‍സും എല്‍വിന്‍ ലൂയിസും ചേര്‍ന്ന് അടിച്ചെടുത്തത് 132 റണ്‍സ്. ട്വന്റി-20 ചരിത്രത്തില്‍ ആദ്യ പത്തോവറില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 131 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയെ ആണ് വിന്‍ഡീസ് പിന്നിലാക്കിയത്.

489 റണ്‍സാണ് ഇരു ടീമുകളും കൂടി ഇന്നലെ അടിച്ചുകൂട്ടിയത്. ട്വന്റി-20 ഫോര്‍മാറ്റിലെ ലോക റെക്കോര്‍ഡാണിത്. ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തില്‍ 469 റണ്‍സ് പിറന്നതായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം