ദിപയ്ക്കും സാക്ഷിയ്ക്കും സിന്ധുവിനും സച്ചിന്റെ സമ്മാനം

Published : Aug 27, 2016, 07:14 PM ISTUpdated : Oct 05, 2018, 01:00 AM IST
ദിപയ്ക്കും സാക്ഷിയ്ക്കും സിന്ധുവിനും സച്ചിന്റെ സമ്മാനം

Synopsis

മുംബൈ: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക്  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമ്മാനം. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനും ഗുസ്തി താരം സാക്ഷി മാലിക്കിനും ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കറിനും സിന്ധുവിന്റെ പരിശീലകന്‍ പുലേല്ല ഗോപീചന്ദിനുമാണ് സച്ചിന്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയത്.

 ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് സച്ചിന്‍ നാലുപേര്‍ക്കും കാറിന്റെ താക്കോല്‍ കൈമാറിയത്. റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായിരുന്നു സച്ചിന്‍. റിയോയില്‍ സിന്ധു വെള്ളിയും സാക്ഷി വെങ്കലവും നേടിയപ്പോള്‍ ദിപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സില്‍ അഭിമാനകരമായ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

മുമ്പ് സിന്ധു 19 വയസില്‍ താഴെയുള്ളവരുടെ ഏഷ്യന്‍ ചാമ്പ്യനായപ്പോള്‍ സച്ചിന്‍ സ്വിഫ്റ്റ് കാര്‍ സമ്മാനിച്ചിരുന്നു. തന്റെ സഹോദരന്‍ സച്ചിന്റെ വലിയ ആരാധകനാണെന്നും സച്ചിനോടൊത്തുള്ള കുടുംബ ഫോട്ടോയ്ക്ക് അവസരം നല്‍കണമെന്നുമുള്ള സാക്ഷിയുടെ ആവശ്യം സച്ചിന്‍ സന്തോഷത്തോടെ സ്വീകരിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍, രണ്ടാം സ്ഥാനത്ത്; റിഷഭ് പന്തിനേയും സംഘത്തേയും തകര്‍ത്തത് 40 റണ്‍സിന്
'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം