
കൊല്‍ക്കത്ത: ഇന്ത്യ-വിന്‍ഡീസ് ട്വന്‍റി 20 ക്രിക്കറ്റ് പരന്പരയ്ക്ക് ഞായറാഴ്ച തുടക്കം. മൂന്ന് മത്സരങ്ങള്‍ ഉള്ള പരന്പരയിലെ ആദ്യമത്സരം കൊൽക്കത്തയിൽ നടക്കും. ഏകദിന പരന്പരയിൽ ജയിച്ചതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്ക് ഉണ്ടെങ്കില്‍ ഐപിഎല്ലിലെ ഗ്ലാമര്‍ താരങ്ങളുടെ സാന്നിധ്യം വിന്‍ഡീസിന് പ്രതീക്ഷ നൽകും.
ഇന്ത്യയെ രോഹിത്ത് ശര്‍മ്മയും ,വിന്‍ഡീസിനെ കാര്‍ലോസ് ബ്രാത്ത്‍വെയിറ്റുമാണ് നയിക്കുന്നത്. എം എസ് ധോണിയെ ഒഴിവാക്കിയ ഇന്ത്യ റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. മലയാളി താരം ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലുണ്ട്,
ട്വന്‍റി 20 സ്പെഷ്യലിസ്റ്റായ കീറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂവിസ്, എന്നിവര്‍ വിന്‍ഡീസിനായി കളിക്കും. സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രേ റസൽ വിൻഡീസ് ടീമിനൊപ്പം കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസൽ എവിടെയെന്ന് അറിയില്ലെന്ന് വിൻഡീസ് ടീം മാനേജർ മാധ്യമങ്ങളോട് പറഞ്ഞു. താരം ദുബായിൽ ഉണ്ടെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!