ധോണിയും കോലിയുമില്ല; വിന്‍ഡീസിനെതിരെ ആദ്യ ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Nov 03, 2018, 07:49 PM IST
ധോണിയും കോലിയുമില്ല; വിന്‍ഡീസിനെതിരെ ആദ്യ ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

ധോണിയും കോലിയുമില്ലാതെ ഞായറാഴ്ച ഇന്ത്യ കുട്ടി ക്രിക്കറ്റിലെ കരുത്തരായ വിന്‍ഡീസിനെ നേരിടാനിറങ്ങുന്നു. ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയപ്പോള്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ട്വന്റി-20 ക്രിക്കറ്റിലെ കരുത്തരായ വിന്‍ഡീസിനെ നേരിടാനിറങ്ങുന്നത്. ആദ്യ ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യത ടീം.

കൊല്‍ക്കത്ത: ധോണിയും കോലിയുമില്ലാതെ ഞായറാഴ്ച ഇന്ത്യ കുട്ടി ക്രിക്കറ്റിലെ കരുത്തരായ വിന്‍ഡീസിനെ നേരിടാനിറങ്ങുന്നു. ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയപ്പോള്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ട്വന്റി-20 ക്രിക്കറ്റിലെ കരുത്തരായ വിന്‍ഡീസിനെ നേരിടാനിറങ്ങുന്നത്. ആദ്യ ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യത ടീം.

ഓപ്പണിംഗ്: ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഒപ്പം ഓപ്പണറായി ശീഖര്‍ ധവാനോ കെഎല്‍ രാഹുലോ എത്തും. ഏകദിന പരമ്പരയില്‍ കാര്യമായി തിളങ്ങനാവാതിരുന്ന ധവാന് പകരം രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍. ധവാനെ കളിപ്പിച്ചാല്‍ രാഹുല്‍ വണ്‍ ഡൗണായി ഇറങ്ങും.

മധ്യനിര: ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, മനീഷ് പാണ്ഡെ എന്നിവരായിരിക്കും ഇന്ത്യയുടെ മധ്യനിരയില്‍ എത്തുക. ധോണിയുടെ അഭാവത്തില്‍ പന്തിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്ന് പുറത്തായ കാര്‍ത്തിക്കിനും ലഭിച്ച അവസരങ്ങളില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന മനീഷ് പാണ്ഡെക്കും മികവ് കാട്ടാന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കുമിത്.

ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യ ഇറങ്ങാനാണ് സാധ്യത. ഹര്‍ദ്ദീക് പാണ്ഡ്യയുടെ അഭാവത്തില്‍ ആ വിടവ് നികത്താന്‍ സഹോദരന്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംമ്രയും യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെ എത്തും. 2020ല്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍