വിന്‍ഡീസിനെ കാത്ത് ലക്നോവിലെ സ്പിന്‍ ചുഴി; രണ്ടാം ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Published : Nov 06, 2018, 11:30 AM IST
വിന്‍ഡീസിനെ കാത്ത് ലക്നോവിലെ സ്പിന്‍ ചുഴി; രണ്ടാം ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

ധോണിയും കോലിയുമില്ലാതെ ഇറങ്ങി ആദ്യ ട്വന്റി-20യില്‍ തട്ടീം മുട്ടീം ജയിച്ചുകയറിയെങ്കിലും ഇന്ന് രണ്ടാം ട്വന്റി-20യില്‍ വിന്‍ഡീസിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലക്നോവിലെ പിച്ച് ആദ്യ ഓവര്‍ മുതല്‍ സ്പിന്നിനെ തുണക്കുന്നതാണെന്ന ക്യൂറേറ്ററുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ കളിച്ചാലും അത്ഭുതപ്പെടാനില്ല. രണ്ടാം ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ലക്നോ: ധോണിയും കോലിയുമില്ലാതെ ഇറങ്ങി ആദ്യ ട്വന്റി-20യില്‍ തട്ടീം മുട്ടീം ജയിച്ചുകയറിയെങ്കിലും ഇന്ന് രണ്ടാം ട്വന്റി-20യില്‍ വിന്‍ഡീസിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലക്നോവിലെ പിച്ച് ആദ്യ ഓവര്‍ മുതല്‍ സ്പിന്നിനെ തുണക്കുന്നതാണെന്ന ക്യൂറേറ്ററുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍ കളിച്ചാലും അത്ഭുതപ്പെടാനില്ല. രണ്ടാം ട്വന്റി-20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗ്: മങ്ങിയ ഫോമില്‍ തുടരുന്ന ശീഖര്‍ ധവാന്‍ ഇന്നും ഓപ്പണിംഗിനെത്തുമോ എന്നാണ് കണ്ടറിയേണ്ടത്. ധവാന്‍ ഇല്ലെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കെഎല്‍ രാഹുല്‍ എത്തും. ധവാനെ കളിപ്പിച്ചാല്‍ കഴിഞ്ഞ മത്സരത്തിലേതുപോലെ രാഹുല്‍ വണ്‍ ഡൗണായി ഇറങ്ങും.

മധ്യനിര: ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, മനീഷ് പാണ്ഡെ എന്നിവര്‍ തന്നെയാകും ഇന്ത്യയുടെ മധ്യനിരയില്‍ എത്തുക. പന്തിനും പാണ്ഡെക്കും കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാനായിരുന്നില്ല. ധോണിയുടെ അഭാവത്തില്‍ ഇന്ന് മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കേണ്ട സമ്മര്‍ദ്ദം പന്തിന്റെ മേലുണ്ടാകും. ധവാന്‍ കളിച്ചില്ലെങ്കില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യ തുടരും. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് പേസര്‍മാരുമായി കളിച്ച ഇന്ത്യ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് രണ്ട് പേസര്‍മാരെ കളിപ്പിക്കാനെ സാധ്യതയുള്ളു. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബൂംമ്രക്കൊപ്പം ഖലീല്‍ അഹമ്മദോ ഉമേഷ് യാദവോ ആരെങ്കിലും ഒരാളായിരിക്കും പന്തെറിയാനെത്തുക. കുല്‍ദീപ് യാദവിനും ക്രുനാല്‍ പാണ്ഡ്യക്കും പുറമെ മൂന്നാം സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ കൂടി ഇറങ്ങാനാണ് സാധ്യത.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം