
പുനെ: ഏകദിനത്തിലെ റണ്‍ദാഹം കൊണ്ട് റണ്‍ മെഷീന്‍ എന്നാണ് വിരാട് കോലിക്ക് വിളിപ്പേര്. എന്നാല്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടിയതോടെ കോലിയെ ടണ്‍ മെഷീന്‍(സെഞ്ചുറി മെഷീന്‍) എന്ന് വിളിക്കുകയാണ് ആരാധകര്‍. ട്വിറ്ററില്‍ മുന്‍ താരം ആകാശ് ചോപ്രയാണ് ഈ പുതിയ വിളിപ്പേരിന് തുടക്കമിട്ടവരില്‍ ഒരാള്‍. പിന്നാലെ നിരവധി ആരാധകര്‍ കോലിക്ക് സെഞ്ചുറി മെഷീന്‍ എന്ന പേരുമായെത്തി.
മുപ്പത്തിയെട്ടാം ഏകദിന സെഞ്ചുറിക്ക് പിന്നാലെ കോലിയെ അഭിനന്ദിച്ച് നിരവധി ഇതിഹാസ താരങ്ങളാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. 'ഗോട്ട്' വീണ്ടും സെഞ്ചുറി നേടി എന്നായിരുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം. ഇന്ത്യയില്‍ കോലിയുടെ അവസാന ആറ് ഏകദിനങ്ങളില്‍ അഞ്ചാം സെഞ്ചുറിയാണ് പുനെയില്‍ പിറന്നത്. തുടര്‍ച്ചയായ മൂന്ന് ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും മത്സരത്തില്‍ കോലി സ്വന്തമാക്കി.
110 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് കോലിയുടെ തകര്‍പ്പന്‍ ശതകം. മൂന്നാമനായി ക്രീസിലെത്തി 42-ാം ഓവറില്‍ സാമുവല്‍സിന്‍റെ പന്തില്‍ പുറത്താകുമ്പോള്‍ 119 പന്തില്‍ 107 റണ്‍സാണ് കോലിയുടെ പേരിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!