വനിതാ ഏകദിനം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 259 റണ്‍സ് വിജയലക്ഷ്യം; സോഫി ഡങ്ക്‌ലിക്കും ആലിസിനും അര്‍ധ സെഞ്ചുറി

Published : Jul 16, 2025, 09:00 PM IST
Team India women

Synopsis

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ് വിജയലക്ഷ്യം. 

സതാംപ്ടണ്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 259 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ സോഫി ഡങ്ക്‌ലി (83), ആലിസ് ഡേവിഡ്‌സണ്‍ റിച്ചാര്‍ഡ്‌സ് (53) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നതാലി സ്‌കിവര്‍ ബ്രന്റ് 41 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ താമി ബ്യൂമോണ്ട് (5), ആമി ജോണ്‍സ് (1) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. തുടര്‍ന്ന് എമ്മാ ലാംപ് (39) - സ്‌കിവര്‍ സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി സ്‌നേഹ് റാണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് റിച്ചാര്‍ഡ്‌സ് - സോഫിയ സഖ്യം 106 റണ്‍സ് ചേര്‍ത്തു. ഇതാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും.

ആലീസ് പുറത്തായെങ്കിലും സോഫി എക്ലെസ്റ്റോണിനെ (23) കൂട്ടുപിടിച്ച് ഡങ്ക്‌ലി ഇംഗ്ലണ്ടിനെ 250 കടത്തി. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വ), എമ്മ ലാംബ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, ആലീസ് ഡേവിഡ്‌സണ്‍ റിച്ചാര്‍ഡ്‌സ്, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, കേറ്റ് ക്രോസ്, ലോറന്‍ ഫൈലര്‍, ലോറന്‍ ബെല്‍.

ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്
സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്