ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഹോങ്കോംഗിനെതിരെ ഇന്ത്യയുടെ ഗോള്‍ വര്‍ഷം; റെക്കോര്‍ഡ്

Published : Aug 22, 2018, 03:36 PM ISTUpdated : Sep 10, 2018, 04:35 AM IST
ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഹോങ്കോംഗിനെതിരെ ഇന്ത്യയുടെ ഗോള്‍ വര്‍ഷം; റെക്കോര്‍ഡ്

Synopsis

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ദുര്‍ബലരായ ഹോങ്കോംഗിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ. മറുപടിയില്ലാത്ത 26 ഗോളുകളാണ് ഹോങ്കോംഗിനെ ഇന്ത്യ തൂത്തെറിഞ്ഞത്. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യ 17 ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ ആകെ അടിച്ച ഗോളുകളുടെ എണ്ണം 43 ആയി.  

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ദുര്‍ബലരായ ഹോങ്കോംഗിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ. മറുപടിയില്ലാത്ത 26 ഗോളുകളാണ് ഹോങ്കോംഗിനെ ഇന്ത്യ തൂത്തെറിഞ്ഞത്. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യ 17 ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ ആകെ അടിച്ച ഗോളുകളുടെ എണ്ണം 43 ആയി.

ഹോങ്കോംഗിനെതിരെ നാല് ഇന്ത്യന്‍ താരങ്ങള്‍ ഹാട്രിക്ക് നേടി. ആകാശ്ദീപ്, രൂപീന്ദര്‍, ഹര്‍മന്‍പ്രീത്, ലളിത് എന്നിവരാണ് ഇന്ത്യക്കായി ഹാട്രിക്ക് നേടിയത്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. ഹോക്കിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും ഇതുതന്നെയാണ്.

1932-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരേ 24 ഗോളിന് തോല്‍പ്പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഇതിഹാസ താരം ധ്യാന്‍ ചന്ദും രൂപ് സിംഗും ഉള്‍പ്പടെയുള്ള ടീം നേടിയ റെക്കോര്‍ഡാണ് മലയാളി താരം പി.ആര്‍.ശ്രീജേഷും സംഘവും തിരുത്തിക്കുറിച്ചത്. വെള്ളിയാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു