ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ ജയം

Published : Feb 13, 2018, 10:02 PM ISTUpdated : Oct 05, 2018, 01:12 AM IST
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ ജയം

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ മിതാലി രാജ് അര്‍ധസെഞ്ചുറിയുമായി(48 പന്തില്‍ 52) തിളങ്ങിയപ്പോള്‍ ഇന്ത്യ അനായാസം ദക്ഷിണാഫ്രിക്കയെ കീഴടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 164 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയം കണ്ടു.

സ്മൃതി മന്ദാന 28 റണ്‍സും ജെമീമ റോഡ്രിഡസും വേദ കൃഷ്ണമൂര്‍ത്തിയും 37 റണ്‍സ് വീതവുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി മൊസെലിന്‍ ഡാനിയേല്‍സും ഡെയ്ന്‍ വാന്‍ നിയേകെര്‍ക്കും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നിയേകെര്‍കിന്‍റേയും(38) ക്ലോ ട്രൈയോണിന്‍റേയും(32) മികവിലാണ് 164ല്‍ എത്തിയത്. ഇന്ത്യയ്ക്കായി അനുജ പാട്ടീല്‍ രണ്ടും പൂജാ വസ്ത്രകാറും ശിഖാ പാണ്ഡെയും ഓരോ വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'നമ്പർ വൺ അല്ല, നമ്പർ വണ്‍ ഫ്രോഡ്', സെമിയിലും സൂപ്പര്‍ ഫ്ലോപ്പായി അഭിഷേക് ശര്‍മ; നിർത്തിപ്പൊരിച്ച് ആരാധകർ
കളിച്ചത് വെറും 4 മത്സരങ്ങള്‍, അടിച്ചത് 16 സിക്സ്, രോഹിത് ശര്‍മയെയും പിന്നിലാക്കി ലോകകപ്പിലെ ഇന്ത്യയുടെ സിക്സര്‍ കിംഗായി സഞ്ജു