ഗോള്‍ഡണ്‍ ഡക്ക്; പാണ്ഡ്യയ്ക്ക് ട്രോളര്‍മാരുടെ പൊങ്കാല

Published : Feb 13, 2018, 09:37 PM ISTUpdated : Oct 05, 2018, 01:41 AM IST
ഗോള്‍ഡണ്‍ ഡക്ക്; പാണ്ഡ്യയ്ക്ക് ട്രോളര്‍മാരുടെ പൊങ്കാല

Synopsis

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് തടയിട്ടത് പരാജയപ്പെട്ട മധ്യനിരയാണ്. ദീര്‍ഘ ഇന്നിംഗ്സുകള്‍ കളിച്ച് പരിചയമുള്ള കോലിയും രഹാനെയും 23 റണ്‍സുകളുടെ വ്യത്യാസത്തില്‍ പുറത്തായത് ഇന്ത്യന്‍ സ്കോറിങിനെ ബാധിച്ചു. പിന്നാലെ ഗോള്‍ഡണ്‍ ഡക്കായി കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യ മടങ്ങിയതോടെ മികച്ച സ്കോറെന്ന സ്വപ്‌നം ടീം ഉപേക്ഷിച്ചു.

പരമ്പരയില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട പാണ്ഡ്യ ആദ്യ പന്തില്‍ ലുങ്കി എങ്കിടിക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവുമായി താരതമ്യം ചെയ്യുപ്പെടുന്ന പാണ്ഡ്യ പരമ്പരയില്‍ ദയനീയ പരാജയമാണ് കാഴ്ച്ചവെക്കുന്നത്. കേപ്ടൗണ്‍ ടെസ്റ്റില്‍ 93 റണ്‍സെടുത്തതിന് ശേഷമുള്ള ഒമ്പത് ഇന്നിംഗ്സുകളില്‍ ആകെ 52 റണ്‍സാണ് പാണ്ഡ്യയുടെ സംഭാവന. അതേസമയം ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ വെറും 26 റണ്‍സേ അടിച്ചെടുക്കാനായുള്ളൂ.

14 ആണ് പരമ്പരയില്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍. അഞ്ചാം ഏകദിനത്തില്‍ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങിയ പാണ്ഡ്യയെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വെറുതെ വിട്ടില്ല. കൂടുതല്‍ ആരാധകരും പൊങ്കാലയിട്ടത് പാണ്ഡ്യയുടെ ഹെയര്‍ സ്റ്റൈലിനാണ്. തലയില്‍ നീലപ്പൊന്‍മാനിന്‍റെ മാതൃകയിലുള്ള പാണ്ഡ്യയുടെ ഹെയര്‍ സ്റ്റൈല്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'നമ്പർ വൺ അല്ല, നമ്പർ വണ്‍ ഫ്രോഡ്', സെമിയിലും സൂപ്പര്‍ ഫ്ലോപ്പായി അഭിഷേക് ശര്‍മ; നിർത്തിപ്പൊരിച്ച് ആരാധകർ
കളിച്ചത് വെറും 4 മത്സരങ്ങള്‍, അടിച്ചത് 16 സിക്സ്, രോഹിത് ശര്‍മയെയും പിന്നിലാക്കി ലോകകപ്പിലെ ഇന്ത്യയുടെ സിക്സര്‍ കിംഗായി സഞ്ജു