ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ്: ഫൈനല്‍ പ്രതീക്ഷയുമായി സൈന ഇന്നിറങ്ങും

By Web TeamFirst Published Jan 26, 2019, 12:03 PM IST
Highlights

ബിങ്ജിയാവോ ആറാം സീഡും, സൈന എട്ടാം സീഡുമാണ്. കരോലിനാ മാരിനും ചെന്‍ യുഫെയിയും തമ്മിലാണ് രണ്ടാം സെമി.

ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ സൈന നെഹ്‍‍വാള്‍ ഇന്നിറങ്ങും. ചൈനീസ് താരം ഹീ ബിങ്ജിയാവോ ആണ് എതിരാളി.

ബിങ്ജിയാവോ ആറാം സീഡും, സൈന എട്ടാം സീഡുമാണ്. കരോലിനാ മാരിനും ചെന്‍ യുഫെയിയും തമ്മിലാണ് രണ്ടാം സെമി. ഉച്ചയ്ക്ക് ശേഷമാണ് മത്സരങ്ങള്‍. കഴിഞ്ഞ ആഴ്ച മലേഷ്യ മാസ്റ്റേഴ്സിലും സൈന സെമിയിലെത്തിയിരുന്നു. കരോലിന മാരിനോടാണ് അന്ന് സൈന തോറ്റത്.

പി വി സിന്ധുവും, കെ ശ്രീകാന്തും ഇന്നലെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. കരോലിന മാരിനായിരുന്നു ഇത്തവണ സിന്ധുവിനെ വീഴ്ത്തിയത്. നേരിട്ടുള്ള  ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 11-21 12-21.

click me!