Latest Videos

2032ലെ ഒളിംപിക്സിന് വേദിയാവാൻ ഇന്ത്യ രംഗത്ത്

By Web TeamFirst Published Dec 4, 2018, 1:25 PM IST
Highlights

2032ലെ ഒളിംപിക്സിന് വേദിയാവാൻ ഇന്ത്യ രംഗത്ത്. വേദിയാവാനുള്ള ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് വേദിയാവാൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ശ്രമിക്കുന്നത്. 2032ലെ ഒളിംപിക്സ് ദില്ലിയിലോ മുംബൈയിലോ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു.

ദില്ലി: 2032ലെ ഒളിംപിക്സിന് വേദിയാവാൻ ഇന്ത്യ രംഗത്ത്. വേദിയാവാനുള്ള ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയെ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് വേദിയാവാൻ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ശ്രമിക്കുന്നത്. 2032ലെ ഒളിംപിക്സ് ദില്ലിയിലോ മുംബൈയിലോ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു.

ഈവർഷം ആദ്യം ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനോട് ഐ ഒ എ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഐ ഒ എ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഐ ഒ സിയുടെ മൂന്നംഗ ബിഡ് കമ്മിറ്റിയുമായി അടുത്ത ഒളിംപിക്സിന് വേദിയാവുന്ന ടോക്യോയിൽ കൂടിക്കാഴ്ച നടത്തി. ബിഡ് കമ്മിറ്റിയിൽ നിന്ന് അനുകൂല പ്രതികരണം കിട്ടിയതോടെ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ.

2032ലെ ഒളിംപിക്സ് വേദി കണ്ടെത്താനുള്ള നടപടിക്രമങ്ങൾ 2022ലാണ് തുടങ്ങുക. 2025ൽ വേദി പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിന് വേദിയായ ഇന്തോനേഷ്യ ഇതിനോടകം താൽപര്യം അറിയിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ, ചൈന ജർമ്മി എന്നിവരും 2032ലെ ഒളിപിക്സ് വേദിക്കായി രംഗത്തെത്തുമെന്നാണ് സൂചന. 2010 കോമൺവെൽത്ത് ഗെയിംസിന് വേദിയായ ദില്ലി, 1951ലും 1982ലും ഏഷ്യൻ ഗെയിംസിനും വേദിയായിരുന്നു.

click me!