മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാക്‌പോര്; ഒടുവില്‍ തലയെത്തി, എല്ലാം ശുഭം

Published : Nov 14, 2018, 03:20 PM ISTUpdated : Nov 14, 2018, 03:25 PM IST
മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാക്‌പോര്; ഒടുവില്‍ തലയെത്തി, എല്ലാം ശുഭം

Synopsis

വാക്‌പോരായിരുന്നു ട്വിറ്ററില്‍. ഒടുവില്‍ ഒരാള്‍ വന്നപ്പോള്‍ എല്ലാം ശരിയായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കവിഞ്ഞ മൂന്ന് വര്‍ഷത്തെ ജേതാക്കളാണ് ട്വിറ്ററില്‍ നേര്‍ക്കുനേര്‍ വന്നത്. തുടക്കമിട്ട് മുംബൈ ഇന്ത്യന്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറുപടിയെത്തി.

വാക്‌പോരായിരുന്നു ട്വിറ്ററില്‍. ഒടുവില്‍ ഒരാള്‍ വന്നപ്പോള്‍ എല്ലാം ശരിയായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കവിഞ്ഞ മൂന്ന് വര്‍ഷത്തെ ജേതാക്കളാണ് ട്വിറ്ററില്‍ നേര്‍ക്കുനേര്‍ വന്നത്. തുടക്കമിട്ട് മുംബൈ ഇന്ത്യന്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറുപടിയെത്തി. അവസാനം ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ അവതരിപ്പിച്ചപ്പോള്‍ തമാശപ്പോരിന് അവസാനമായി.

ഹാര്‍ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്ത ഫോട്ടോയാണ് വാക്ക് തര്‍ക്കത്തിന് തുടക്കമിട്ടത്. കീറണ്‍ പൊള്ളാര്‍ഡിനും ക്രുനാല്‍ പാണ്ഡ്യക്കും ഒപ്പമുള്ള ഫോട്ടോയാണ് ഹാര്‍ദിക് ട്വീറ്റ് ചെയ്തത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഈ ഫോട്ടോ റീട്വീറ്റ് ചെയ്തു. ക്യാപ്ഷന്‍ ഇങ്ങനെയായിന്നു- ഇതിനേക്കാള്‍ വലിയ മൂന്നംഗ ഓള്‍റൗണ്ടര്‍മാരെ കണ്ട് പിടിക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നു. നിരവധി പേര്‍ ട്വീറ്റിന് താഴെ കമന്റുമായെത്തി. എന്നാല്‍ ഒരു ട്വിസ്റ്റുണ്ടായത് 2016ലെ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ട്വീറ്റുമായെത്തിയതോടെയാണ്. 

മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഒന്നിച്ചിരിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്താണ് ഹൈദരാബാദ് മറുപടി നല്‍കിയത്. മൂവരും ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍മാരാണ്. നിങ്ങളുടെ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു, എന്നാണ് ഹൈദരാബാദ് ക്യാപ്ഷന്‍ നല്‍കിയത്. എന്നാല്‍ മറുപടിയായി വീണ്ടും മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റെത്തി. അവര്‍ നേടിയ മൂന്ന് ഐപിഎല്‍ ട്രോഫികളുടെ ചിത്രം വച്ചാണ് മുംബൈ മറുപടി നല്‍കിയത്. കാത്തിരിപ്പ് നീളുന്നുവെന്ന അടിക്കുറുപ്പും. 

എന്നാല്‍ തര്‍ക്കത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൂടി എത്തിയപ്പോഴേക്കും എല്ലാവരും ഒതുങ്ങി. ധോണിയുടെ ഫോട്ടോ വച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മറുപടി നല്‍കിയത്. മൂന്ന് മുഖം എന്ന അടിക്കുറുപ്പോടെയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വീറ്റ്. ഇതോടെ എല്ലാം ശുഭം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിട്ടുനല്‍കിയില്ല. സുനില്‍ നരൈന്‍, ആേ്രന്ദ റസ്സല്‍, ജാക്വസ് കാലിസ് എന്നിവരുടെ ഫോട്ടോ ട്വീറ്റ് ചെയ്താണ് കോല്‍ക്കത്ത മറുപടി നല്‍കിയത്. അപ്പോഴേക്കും ഔദ്യോഗിക പേജ് വഴിയുള്ള തര്‍ക്കം അവസാനിച്ചുവെങ്കിലും ആരാധകര്‍ തമ്മില്‍ വാക്‌പോര് തുടര്‍ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍